യുപി തിരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥ് ആണ് നേതാവെങ്കിൽ ബിജെപിയുമായി സഖ്യത്തിനില്ല: ഓം പ്രകാശ് രാജ്ഭർ

 


ലക്നൗ: (www.kvartha.com 08.08.2021) വരുന്ന യുപി നിയമസഭ തിരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥാണ് ബിജെപിയുടെ നേതാവെങ്കിൽ ആ പാർട്ടിയുമായി യാതൊരു സഖ്യത്തിനുമില്ലെന്ന് സുഹെൽദേവ് ഭാരതീയ സമാജ് പാർട്ടി നേതാവ് ഓം പ്രകാശ് രാജ്ഭർ. ബിജെപിയുമായി സഖ്യം ഉണ്ടാകണമെങ്കിൽ തൻ്റെ ചില ആവശ്യങ്ങൾ ബിജെപി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 
രാജ്യത്ത് ജാതി സെൻസസ് നടത്തുക, പിന്നോക്ക സമുദായ അംഗത്തെ യുപി മുഖ്യമന്ത്രിയാക്കുക തുടങ്ങിയവയാണ് എസ്ബി എസ് പിയുടെ വ്യവസ്ഥകൾ. ഇക്കാര്യങ്ങൾ ബിജെപി അംഗീകരിച്ചാൽ മാത്രമേ അവരുമായി സഖ്യത്തിനുള്ള സാധ്യത പോലും ഉള്ളുവെന്ന് മുൻ മന്ത്രി കൂടിയായ ഓം പ്രകാശ് പറഞ്ഞു. 

യുപി തിരഞ്ഞെടുപ്പിൽ യോഗി ആദിത്യനാഥ് ആണ് നേതാവെങ്കിൽ ബിജെപിയുമായി സഖ്യത്തിനില്ല: ഓം പ്രകാശ് രാജ്ഭർ

യുപിയിലെ ചെറിയ പാർടികളെ ഉൾപ്പെടുത്തിക്കൊണ്ട് ഒരു രാഷ്ടീയ സഖ്യവും ഓം പ്രകാശ് അടുത്തിടെ ആരംഭിച്ചിരുന്നു. ഭഗിദരി സങ്കല്പ് മോർച എന്നാണ് മുന്നണിയുടെ പേര്. 

രാജ്യത്ത് ജാതി സെൻസസ് നടത്തണം, സാമൂഹ്യനീതി സമിതിയുടെ റിപോർട് നടപ്പിലാക്കണം, പിന്നോക്ക വിഭാഗത്തിൽ നിന്നുള്ളയാളെ മുഖ്യമന്ത്രിയാക്കണം, പാവങ്ങൾക്ക് ഏകീകൃതവും നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നൽകണം. കൂടാതെ സൗജന്യ വൈദ്യ ചികിൽസയും ലഭ്യമാക്കണം എന്ന ആവശ്യങ്ങളാണ് സഖ്യം മുന്നോട്ടുവെയ്ക്കുന്നത്. 

കിഴക്കൻ യുപിയിൽ ഏറ്റവും പ്രബലരായ സമുദായം യാദവരാണ്. രണ്ടാം സ്ഥാനത്ത് രാജ്ഭർ സമുദായമാണ്.  പൂർവാചൽ ജനസംഖ്യയുടെ ഇരുപത് ശതമാനം വരുന്ന സമുദായമാണ് രാജ്ഭർ. 

SUMMARY: Referring to Prime Minister Narendra Modi and Union Home Minister Amit Shah praising the Yogi Adityanath government, the SBSP chief accused them of showering false praises on the chief minister.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia