No vehicle to be stopped for checks | നിയമലംഘനം നടത്താത്ത ഒരു വാഹനവും പരിശോധനയ്ക്കായി തടയില്ല: കര്‍ണാടക ഡിജിപി
Jun 28, 2022, 12:15 IST
ബംഗ്ലൂരു: (www.kvartha.com) നിയമലംഘനം നടത്താത്ത ഒരു വാഹനവും പരിശോധനയ്ക്കായി തടയില്ലെന്ന് കര്‍ണാടക ഡിജിപി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ട്രാഫിക് നിയമലംഘനമോ മദ്യപിച്ച് വാഹനമോടിച്ച കേസിലോ അല്ലാതെ ഒരു വാഹനവും രേഖകള്‍ പരിശോധിക്കാന്‍ നിര്‍ത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനെതിരെ പരാതി ഉയര്‍ന്നതോടെയാണ് ഡിജിപി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
മാത്രമല്ല, ഡോക്യുമെന്റ് വെരിഫികേഷന്റെ പേരില്‍ ട്രാഫിക് പൊലീസ് മര്‍ദിച്ചെന്ന് കാട്ടിയുള്ള പരാതിയും ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ നടപ്പാക്കാന്‍ ബംഗ്ലൂര്‍ സിറ്റി പൊലീസ് കമിഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡിജിപി പ്രവീണ്‍ സൂദ് പറഞ്ഞു.
ബംഗ്ലൂറില്‍ ട്രാഫിക് പൊലീസുകാര്‍ 'രേഖകള്‍ പരിശോധിക്കുന്നതിനാല്‍ അനുഭവപ്പെടുന്ന നീണ്ട ക്യൂവിനെക്കുറിച്ചുള്ള ഒരു ട്വിറ്റര്‍ ഉപയോക്താവിന്റെ പരാതിയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ ഡിപി സതീഷിന്റെ പ്രതികരണം ഇങ്ങനെ:
പ്രവീണ്‍ സൂദ് എസിപി ട്രാഫിക് ആയിരുന്നപ്പോള്‍, രേഖകള്‍ പരിശോധിക്കുന്നതിനായി വാഹനങ്ങള്‍ നിര്‍ത്തുന്നത് അദ്ദേഹം നിരോധിച്ചിരുന്നു. ഒരു കുറ്റത്തിന് ഒഴികെ. ഇപ്പോള്‍ പ്രവീണ്‍ സൂദ് ഡിജിപി ആയതോടെ എല്ലായിടത്തും വാഹനങ്ങള്‍ നിര്‍ത്തുന്നത് നിത്യ സംഭവമാണ് എന്ന്.
ഇതിനോട് ഡിജിപിയുടെ പ്രതികരണം ഇങ്ങനെ:
'ഞാന്‍ വീണ്ടും ആവര്‍ത്തിക്കുന്നു... നഗ്‌നനേത്രങ്ങള്‍ക്ക് ദൃശ്യമാകുന്ന ട്രാഫിക് ലംഘനം നടത്തിയില്ലെങ്കില്‍ രേഖകള്‍ പരിശോധിക്കാന്‍ വേണ്ടി മാത്രം ഒരു വാഹനവും നിര്‍ത്തില്ല. മദ്യപിച്ച് വാഹനമോടിക്കുക മാത്രമാണ് ഇതിന് അപവാദം.' കര്‍ണാടക ഡിജിപിയുടെ ഔദ്യോഗിക ഹാന്‍ഡില്‍ പോസ്റ്റ് പിന്നീട് റീട്വീറ്റ് ചെയ്തു.
അടുത്തിടെ ബംഗ്ലൂര്‍ സന്ദര്‍ശനത്തിനിടെ നഗരത്തിനെ ഗതാഗതക്കുരുക്കില്‍ നിന്ന് മുക്തമാക്കാന്‍ സാധ്യമായ എല്ലാ കാര്യങ്ങളും തന്റെ 'നേതൃത്വത്തിലുള്ള ബി ജെ പി സര്‍കാര്‍' നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ബംഗ്ലൂറിന്റെ സബര്‍ബന്‍ പ്രദേശങ്ങളെ മികച്ച കണക്റ്റിവിറ്റിയുമായി ബന്ധിപ്പിക്കാന്‍ തന്റെ സര്‍കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊമ്മഘട്ടയില്‍ റെയില്‍, റോഡ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. 'ബംഗ്ലൂറിനെ ഗതാഗതക്കുരുക്കില്‍ നിന്ന് മുക്തമാക്കാന്‍, കേന്ദ്ര സംസ്ഥാന സര്‍കാര്‍ റെയില്‍, റോഡ്, മെട്രോ, അണ്ടര്‍പാസ്, മേല്‍പാലം എന്നിവയുടെ നിര്‍മാണം ഉള്‍പെടെ സാധ്യമാക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം.'

Keywords: No vehicle to be stopped for checks unless there’s violation, tweets Karnataka DGP, Bangalore, News, Twiter, Traffic, Complaint, National.I reiterate again… no vehicle SHALL BE STOPPED merely for checking documents unless it has committed a traffic violation visible to the naked eye. Only exception is drunken driving. Have instructed @CPBlr & @jointcptraffic for its implementation immediately.
— DGP KARNATAKA (@DgpKarnataka) June 27, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.