Body Found | 'ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ പൊലീസ് പരിശോധിച്ചു'; കാണാതായ 2 വയസുകാരിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടിലെ പെട്ടിയില്‍
Apr 10, 2023, 15:31 IST
നോയിഡ: (www.kvartha.com) കാണാതായ രണ്ട് വയസുകാരിയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടിലെ പെട്ടിയില്‍ കണ്ടെത്തി. ദേവലയില്‍ താമസിക്കുന്ന ശിവകുമാര്‍ എന്നയാളുടെ കുഞ്ഞാണ് മരിച്ചത്. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് സംശയമെന്നും പ്രതിയെന്ന് സംശയിക്കുന്ന അയല്‍വാസി രാഘവേന്ദ്ര ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ഗ്രേറ്റര്‍ നോയിഡയിലാണ് സംഭവം നടന്നത്.
പൊലീസ് പറയുന്നത്: പിതാവ് ജോലിക്കും മാതാവ് മാര്‍ക്കറ്റിലും പോയ സമയത്ത് ഇവരുടെ രണ്ട് മക്കളും വീട്ടില്‍ കളിക്കുകയായിരുന്നു. മാതാവ് തിരിച്ചെത്തിയപ്പോള്‍ പെണ്‍കുഞ്ഞിനെ കാണാനില്ല. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസും നാട്ടുകാരും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് തൊട്ടടുത്ത് പൂട്ടികിടന്ന വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിക്കുന്നതായി ശ്രദ്ധയില്‍പെട്ട പ്രദേശവാസികള്‍ പൊലീസില്‍ വിവരമറിയിച്ചു.
തുടര്‍ന്ന് നടത്തിയ പൊലീസ് പരിശോധനയില്‍ വീട്ടിനുള്ളിലെ പെട്ടിയില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ പോസ്റ്റ്മോര്‍ടത്തില്‍ ശ്വാസം മുട്ടിച്ചാണ് മരിച്ചതെന്ന് നിഗമനം ചെയ്തു. സംഭവത്തിന് പിന്നാലെ കാണാതായ അയല്‍വാസി രാഘവേന്ദ്രയ്ക്കായി തിരച്ചില്‍ തുടരുന്നു. കുട്ടിയുടെ മൃതദേഹം തുടര്‍നടപടികള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റി.
Keywords: Noida, News, National, Death, Missing, Killed, Crime, Police, Girl, Found, Neighbour, Home, Noida: Body Of Toddler Missing For Two Days Found In Suitcase At Neighbour's Home.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.