Noida Twin Towers | കുത്തബ് മിനാറിനേക്കാള്‍ ഉയരമുള്ള 40 നില കെട്ടിടം മണ്ണിലമരാന് മണിക്കൂറുകള്‍ മാത്രം ബാക്കി; പൊളിച്ചു മാറ്റുന്നത് 3,700 കിലോയിലധികം സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച്; പിരിമുറുക്കത്തിന്റെ നിമിഷങ്ങള്‍
Aug 27, 2022, 19:35 IST
നോയിഡ: (www.kvartha.com) നോയിഡയിലെ സെക്ടര്‍-93 എയില്‍ സ്ഥിതി ചെയ്യുന്ന സൂപര്ടെകിന്റെ ഇരട്ട ഗോപുരങ്ങള്‍ ഓര്‍മയാവാന്‍ മണിക്കൂറുകള്‍ ബാക്കി. ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് കുത്തബ് മിനാറിനേക്കാള്‍ ഉയരമുള്ള ഈ 40 നില കെട്ടിടം മണ്ണിലമരും. അലഹബാദ് ഹൈകോടതി മുതല്‍ സുപ്രീം കോടതി വരെ നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് പൊളിച്ചുമാറ്റല്‍. സൂപര്‍ടെക് ബില്‍ഡറിന് വേണ്ടി പ്രമുഖ അഭിഭാഷകര്‍ കേസില്‍ പോരാടിയെങ്കിലും തകര്‍ചയില്‍ നിന്ന് രക്ഷിക്കാനായില്ല.
അനധികൃത നിര്‍മാണമാണ് പ്രശ്ങ്ങള്‍ക്ക് വഴിവെച്ചത്. രണ്ട് ടവറുകള്‍ക്കുമായി നോയ്ഡ അതോറിറ്റി അനുമതി നല്‍കിയത് യഥാക്രമം 2009-ലും 2012-ലുമാണ്. കെട്ടിട നിര്‍മാണചട്ടങ്ങള്‍ പ്രകാരമുള്ള ചുരുങ്ങിയ അകലം പാലിക്കാതെയാണ് ടവറുകള്‍ നിര്‍മിച്ചത്. അകലത്തിന്റെ പ്രശ്നം മറികടക്കാനായി ടവര്‍ ഒന്ന്, ടവര്‍ 16, ടവര്‍ 17 എന്നിവ ഒരേ ബ്ലോകിലെ ഒരേ കെട്ടിട ക്ലസ്റ്ററില്‍ വരുന്നതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമംനടന്നതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിന് വിരുദ്ധമായ കാര്യമാണ് നിക്ഷേപകരോട് കംപനി പറഞ്ഞതെന്നാണ് ആരോപണം. അതോടെ ടവര്‍ ഒന്നും ടവര്‍ 17-ഉം ഏറ്റവും അറ്റത്തുകിടക്കുന്നതാണെന്നും കംപനി വാദിച്ചു. എന്നാല്‍ ഈ രണ്ട് ടവറുകളും മുഖാമുഖം നില്‍ക്കുന്നതാണെന്ന് കോടതി പറഞ്ഞു. ടവറുകളുടെ നിര്‍മാണത്തില്‍ അഗ്നിസുരക്ഷാമാനദണ്ഡങ്ങളും ലംഘിക്കപ്പെട്ടുവെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഈ വിഷയത്തില്‍ നോയിഡ അതോറിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. നോയിഡ അതോറിറ്റി അഴിമതി നിറഞ്ഞ സ്ഥാപനമാണെന്ന് കേസിന്റെ വാദം കേള്‍ക്കുന്നതിനിടെ സുപ്രീം കോടതി പോലും പറഞ്ഞിരുന്നു.
നേരത്തെ സുപ്രീം കോടതി മൂന്ന് മാസത്തിനുള്ളില്‍, അതായത് 2021 നവംബറില്‍ പൊളിക്കാന്‍ ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ഇടയ്ക്ക് ചില കാരണങ്ങളാലോ മറ്റോ മൂലം മാറ്റിവച്ചു. ഒടുവില്‍ അത് ഓഗസ്റ്റ് 28-ന് ഉച്ചയ്ക്ക് 2.30ലേക്ക് നിശ്ചയിച്ചു. ഇരട്ട നഗരങ്ങളായ നോയിഡയെയും ഗ്രേറ്റര്‍ നോയിഡയെയും ബന്ധിപ്പിക്കുന്ന എക്സ്പ്രസ് വേയ്ക്ക് സമീപമാണ് ഈ പദ്ധതി സ്ഥിതി ചെയ്യുന്നത്. റിയല്‍ എസ്റ്റേറ്റ് വെബ്സൈറ്റുകള്‍ പറയുന്നതനുസരിച്ച്, ഫ്ലാറ്റുകളുടെ മൂല്യം ഇപ്പോള്‍ ഒരു കോടി മുതല്‍ മൂന്ന് കോടി രൂപ വരെയാണ്.
നേരത്തെ കൊച്ചിയിലെ അനധികൃത അപാര്ട്മെന്റുകള് പൊളിച്ചുമാറ്റിയ മുംബൈ ആസ്ഥാനമായുള്ള എഡിഫൈസ് എന്‍ജിനീയറിംഗ് എന്ന സ്ഥാപനമാണ് ചുമതല നിര്‍വഹിക്കുന്നത്. ഇംപ്ലോഷന്‍ എന്ന സാങ്കേതിക വിദ്യയാണ് കംപനി അവലംബിക്കുക. പ്രത്യേക ഭാഗങ്ങളില്‍ തുളച്ചിരിക്കുന്ന ദ്വാരങ്ങള്‍ക്കുള്ളില്‍ 3,700 കിലോയിലധികം സ്ഫോടകവസ്തുക്കള്‍ സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്തെ 5000 ഓളം താമസക്കാരോട് ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് മുമ്പ് മാറിത്താമസിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Keywords: Latest-News, National, Top-Headlines, Uttar Pradesh, Building Collapse, Blast, Court Order, Supreme Court of India, Noida Twin Towers demolition at 2.30 pm on August 28.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.