Arrested | 'താനുമായി രൂപസാദൃശ്യമുള്ള പെണ്‍കുട്ടിയെ കൊലപ്പെടുത്തിയശേഷം തന്റെ വസ്ത്രം ധരിപ്പിച്ചു, തിരിച്ചറിയാതിരിക്കാനായി മുഖം വികൃതമാക്കി, ആത്മഹത്യാ കുറിപ്പും എഴുതി; കാമുകനൊപ്പം സ്ഥലം വിട്ടു; ഒടുവില്‍ ബന്ധുക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ വ്യാജ മരണം സൃഷ്ടിച്ച 22 കാരി ജയിലറയ്ക്കുള്ളില്‍'

 


ലക്‌നൗ : (www.kvartha.com) സ്വന്തം രൂപസാദൃശ്യമുള്ള യുവതിയെ പങ്കാളിയുടെ സഹായത്തോടെ ക്രൂരമായി കൊലപ്പെടുത്തി വ്യാജമരണം സൃഷ്ടിച്ചെന്ന കേസില്‍ ഒടുവില്‍ 22കാരി അറസ്റ്റില്‍. പായല്‍ ഭാടി എന്ന പെണ്‍കുട്ടിയാണ് ക്രൂരകൃത്യങ്ങള്‍ക്കൊടുവില്‍ പൊലീസിന്റെ പിടിയിലായത്. ഉത്തര്‍പ്രദേശിലെ ഗ്രേയ്റ്റര്‍ നോയിഡയിലാണ് നടുക്കുന്ന സംഭവം റിപോര്‍ട് ചെയ്തത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

മാള്‍ ജീവനക്കാരിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തില്‍ സ്വന്തം വസ്ത്രം അണിയിച്ച് 22 കാരി പായല്‍ ഭാടിയ വ്യാജമരണം സൃഷ്ടിക്കുകയായിരുന്നു. ബന്ധുക്കളെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു ലക്ഷ്യം.

പങ്കാളിയായ അജയ് താകൂറിന്റെ സഹായത്തോടെയായിരുന്നു കൊലപാതകം. പായല്‍ ഭാടിയുമായി ഏറെ സാദൃശ്യമുള്ള പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം തിരിച്ചറിയാതിരിക്കാനായി മുഖം വികൃതമാക്കി, അതിനുശേഷം യുവതിയുടെ വസ്ത്രങ്ങള്‍ അണിയിച്ചു, പിന്നീട് ഒരു ആത്മഹത്യാക്കുറിപ്പ് എഴുതി വച്ച് മരണം ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചു.

ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അവര്‍ അത് സംസ്‌കരിക്കുകയും ചെയ്തു. തന്റെ മുഖം പൊള്ളിച്ച് വികൃതമാക്കിയതിനാല്‍ ജീവിക്കാന്‍ ആഗ്രഹമില്ലെന്ന് പായല്‍ ആത്മഹത്യാക്കുറിപ്പില്‍ എഴുതുകയും ചെയ്തു. അജയ് താകൂറും പായലും ചേര്‍ന്ന് പെണ്‍കുട്ടിയെ വീട്ടില്‍ എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് പായല്‍ പങ്കാളിയുമൊത്ത് രക്ഷപ്പെടുകയും ചെയ്തു.

ആറുമാസം മുന്‍പ് പായലിന്റെ മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തിരുന്നു. യുവതിയുടെ പിതാവില്‍ നിന്ന് ബന്ധുക്കള്‍ പണം കടം വാങ്ങുകയും ഇത് തിരികെ ആവശ്യപ്പെട്ടപ്പോള്‍ അധിക്ഷേപിക്കുകയും ചെയ്തു. ഇതില്‍ മനംനൊന്താണ് പിതാവ് ജീവനൊടുക്കിയത്.

തന്റെ പിതാവിന്റെ മരണത്തിന് ഇടയാക്കിയ ബന്ധുക്കളെ കള്ളക്കേസില്‍ കുടുക്കുന്നതിനാണ് യുവതിയുടെ നാടകം. അതേസമയം, അജയ് താകൂറുമായുള്ള ബന്ധം കുടുംബം അംഗീകരിക്കില്ലെന്ന് ഭയന്നാണ് യുവതി ഇത്തരമൊരു നാടകം കളിച്ചതെന്നാണ് മുത്തശ്ശന്‍ പറയുന്നത്.

ഇതിനിടെ നവംബര്‍ 12 മുതല്‍ മാള്‍ ജീവനക്കാരിയായ മകളെ കാണാനില്ലെന്ന് കാട്ടി മരിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കി. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.

Arrested | 'താനുമായി രൂപസാദൃശ്യമുള്ള പെണ്‍കുട്ടിയെ കൊലപ്പെടുത്തിയശേഷം തന്റെ വസ്ത്രം ധരിപ്പിച്ചു, തിരിച്ചറിയാതിരിക്കാനായി മുഖം വികൃതമാക്കി, ആത്മഹത്യാ കുറിപ്പും എഴുതി; കാമുകനൊപ്പം സ്ഥലം വിട്ടു; ഒടുവില്‍ ബന്ധുക്കളെ കള്ളക്കേസില്‍ കുടുക്കാന്‍ വ്യാജ മരണം സൃഷ്ടിച്ച 22 കാരി ജയിലറയ്ക്കുള്ളില്‍'

Keywords: Noida woman fakes death by killing mall employee, dresses corpse in own clothes and elopes, News, Killed, Police, Arrested, Complaint, Dead Body, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia