അറസ്റ്റിലായത് ഇന്ത്യയിലല്ലെന്ന് അബ്ദുല്‍ കരീം തുണ്ട

 


ന്യൂഡല്‍ഹി: തന്നെ അറസ്റ്റ് ചെയ്തത് ഇന്ത്യയില്‍ വെച്ചല്ലെന്ന് ലഷ്‌കര്‍ഇതോയിബ പോരാളി അബ്ദുല്‍ കരീം തുണ്ട. ഡല്‍ഹി പോലീസ് നേപ്പാളില്‍ നിന്നും തന്നെ പിടികൂടുകയായിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു. തനിക്കെതിരെയുള്ള കേസുകളില്‍ വിശദമായ റിപോര്‍ട്ടുകള്‍ വേണമെന്ന് ആവശ്യപ്പെട്ട് തുണ്ട സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
അറസ്റ്റിലായത് ഇന്ത്യയിലല്ലെന്ന് അബ്ദുല്‍ കരീം തുണ്ട
മുംബൈ ഭീകരാക്രമണക്കേസില്‍ ഇന്ത്യ പാക്കിസ്ഥാനോട് കൈമാറാന്‍ ആവശ്യപ്പെട്ട 20 തീവ്രവാദികളില്‍ ഒരാളാണ് തുണ്ട. ആഗസ്റ്റ് 16ന് ഇന്തോനേപ്പാള്‍ അതിര്‍ത്തിയില്‍ നിന്നും തുണ്ടയെ അറസ്റ്റുചെയ്തുവെന്നാണ് ഡല്‍ഹി പോലീസ് നേരത്തേ നല്‍കിയ വിശദീകരണം. അഭിഭാഷകന്‍ എം.എസ് ഖാന്‍ മുഖേനയാണ് തുണ്ട വിശദവിവരങ്ങള്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 1994 നും 1998നുമിടയില്‍ 20ലേറെ തീവ്രവാദക്കേസുകള്‍ ഇന്ത്യയിലുണ്ടെന്നാണ് പോലീസിന്റെ ആരോപണം. എന്നാല്‍ ഇതുവരെ നാലുകേസുകളിലാണ് അറസ്റ്റുണ്ടായിട്ടുള്ളത്. ബാക്കിയുള്ള കേസുകള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കണമെന്നും തുണ്ട പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കുറ്റവാളിക്ക് നീതിപൂര്‍വ്വമായ വിചാരണയും നീതിയും ലഭിക്കാന്‍ അവകാശമുണ്ടെന്നും തുണ്ട ഹര്‍ജിയില്‍ പറയുന്നു. 72കാരനായ തുണ്ട ലഷ്‌കര്‍ഇതോയിബയുടെ പ്രമുഖ നേതാക്കളില്‍ ഒരാളാണെന്നാണ് പോലീസ് നല്‍കുന്ന വിവരം.
SUMMARY: New Delhi: Top Lashkar-e-Taiba bomb expert Abdul Karim Tunda on Saturday claimed in a court here that he was not arrested in India but was "picked up" from Nepal by Delhi Police and sought a direction to police to furnish details of cases pending against him.
Keywords: LeT bomb expert, Abdul Karim Tunda, Pakistan, 26/11 Mumbai terror attacks, Indo- Nepal border
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Share this story

wellfitindia