ആം ആദ്മിയുടെ ധര്‍ണയില്‍ പങ്കെടുക്കുന്നവര്‍ക്ക് ടോയ്‌ലറ്റ് സൗകര്യം നിഷേധിച്ചു
Jan 21, 2014, 16:27 IST
ഡെല്‍ഹി: മന്ത്രിമാരുടെ ആവശ്യത്തിനനുസരിച്ച് പ്രവര്‍ത്തിക്കാത്ത പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആം ആദ്മി പ്രവര്‍ത്തകര്‍ ആഭ്യന്തരമന്ത്രാലയത്തിനു മുന്നില്‍ നടത്തുന്ന ധര്‍ണയില്‍ പങ്കെടുക്കുന്നവര്‍ക്ക് ടോയ്‌ലെറ്റ് സൗകര്യം നിഷേധിച്ചതായി ആരോപണം. ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ആരോപണം ഉന്നയിച്ചത്.
മദ്യ വില്‍പനക്കാരില്‍ നിന്നും മയക്കുമരുന്ന് കച്ചവടക്കാരില്‍ നിന്നും പണം വാങ്ങുന്ന നടപടി പോലീസ് അവസാനിപ്പിക്കണമെന്നുള്ള ആവശ്യം അംഗീകരിക്കാത്ത പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് ധര്‍ണ നടത്തുന്നത്. എന്നാല്‍ പ്രതിഷേധം നടത്തുന്ന സ്ഥലത്തെ ടോയ്‌ലെറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ അടച്ചു പൂട്ടിയെന്നാണ് കെജ്‌രിവാള്‍ ആരോപിക്കുന്നത്.
കഴിഞ്ഞ ദിവസം ധര്‍ണ നടത്തുന്നതിനാല്‍ പോലീസിന്റെ നിര്‍ദേശപ്രകാരം ഡെല്‍ഹി മെട്രോ അടച്ചു പൂട്ടിയിരുന്നു. അതിനു പിന്നാലെയാണ് ടോയ്‌ലെറ്റ് സൗകര്യവും നിഷേധിച്ചത്. സമരം ചെയ്യുന്ന സ്ഥലത്തെ എല്ലാ ടോയ്‌ലെറ്റുകളും അടച്ചുപൂട്ടിയിട്ടുണ്ട്. സ്ത്രീകളടക്കമുള്ള നിരവധി പ്രവര്‍ത്തകര്‍ ധര്‍ണയില്‍ പങ്കെടുക്കുന്നുണ്ട്. പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാത്തതിനാല്‍ പ്രവര്‍ത്തകര്‍ ബുദ്ധിമുട്ടുകയാണെന്ന് കെജ്‌രിവാള്‍ പറയുന്നു.
സമരത്തില്‍ നിന്നും പിന്‍മാറാന്‍ വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നതെന്നും എന്നാല്‍ എന്തുവന്നാലും സമരത്തില്‍ നിന്നും പിന്‍മാറാന്‍ ഉദ്ദേശമില്ലെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സമരത്തില്‍നിന്ന് പിന്മാറില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
ജനുവരി 26നകം പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ സമരം
റെയ്‌സിനാ ഹില്‍സിലേക്ക് മാറ്റുമെന്ന് കെജ്‌രിവാള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം സമരവേദിയിലേക്ക് ജനങ്ങള്‍ എത്താതിരിക്കാനായി നാല് മെട്രോ സ്‌റ്റേഷനുകളും അടച്ചിട്ടതോടെ ഡെല്‍ഹിയില്‍ ജനജീവിതം ദുസ്സഹമായിരിക്കയാണ്. സമരത്തിനെതിരായ പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു.

Also Read : മാലിന്യപ്രശ്നം: നാട്ടുകാര്‍ ബുദ്ധിമുട്ടുന്നു
Keywords: Not going anywhere, get used to it, says Arvind Kejriwal at protest, New Delhi, Ministers, Police, Toilet, National, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.