Infosys | കാമ്പസ് പ്ലേസ്മെന്റ് തത്കാലം നിർത്തിവെച്ച് ഇൻഫോസിസ്; ജോലി തേടുന്ന പുതുമുഖങ്ങൾക്ക് വൻ തിരിച്ചടി
Oct 13, 2023, 11:23 IST
ന്യൂഡെൽഹി: (KVARTHA) ഐടി ഭീമൻ ഇൻഫോസിസ് നിലവിൽ കാമ്പസ് പ്ലേസ്മെന്റ് നിർത്തിവെച്ചിരിക്കുകയാണ്. തങ്ങളുടെ കോളേജിൽ ക്യാമ്പസ് റിക്രൂട്ട്മെന്റിനായി ഇൻഫോസിസിനെ കാത്തിരിക്കുന്ന പുതുമുഖങ്ങൾക്ക് കമ്പനിയുടെ ഈ തീരുമാനം തിരിച്ചടിയാണ്. നിലവിൽ ആവശ്യത്തിന് ജീവനക്കാരുണ്ടെന്ന് കമ്പനി പറയുന്നു. വിപണി സാഹചര്യം കണക്കിലെടുത്ത്, ഇപ്പോൾ കാമ്പസ് നിയമനം വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസ് 2023-24 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 6,212 കോടി രൂപ ലാഭം നേടി. ഐടി കമ്പനികൾ വലിയ തോതിൽ കാമ്പസ് റിക്രൂട്ട്മെന്റ് ചെയ്യാറുണ്ട്. ഐടി കമ്പനികൾ എൻജിനീയറിംഗ് ബിരുദധാരികളായ ലക്ഷക്കണക്കിന് പേരെ പ്രതിവർഷം റിക്രൂട്ട്മെന്റ് ചെയ്യാറുണ്ട്. ഓരോ വർഷവും ഏകദേശം 15 ലക്ഷം എൻജിനീയറിംഗ് ബിരുദധാരികൾ ഇന്ത്യയിൽ പഠിച്ച് പുറത്തിറങ്ങുന്നു. ഇതിൽ 20-25 ശതമാനം റിക്രൂട്ട്‌മെന്റ് നടത്തുന്നത് ഐടി കമ്പനികളാണ്.
എന്നാൽ അമേരിക്കയിൽ സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന ഭീതിയിൽ പുതിയ ആളുകളെ നിയമിക്കുന്നത് വെട്ടിക്കുറയ്ക്കാനാണ് കമ്പനികൾ ഇപ്പോൾ ആലോചിക്കുന്നത്. ഇൻഫോസിസിന്റെ തീരുമാനത്തിൽ അതിന്റെ സ്വാധീനം ദൃശ്യമാണ്. ഇൻഫോസിസിന്റെ രണ്ടാം പാദ ഫലങ്ങൾ പ്രഖ്യാപിക്കുമ്പോൾ, കമ്പനിയുടെ സിഎഫ്ഒ നിലഞ്ജൻ റോയ്, കമ്പനി ഇപ്പോൾ പുതിയ കാമ്പസ് നിയമനത്തെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് ബിസിനസ് ടുഡേ റിപ്പോർട്ട് ചെയ്തു. അതേസമയം എല്ലാ പാദത്തിലും ഇത് അവലോകനം ചെയ്യും.
ഇൻഫോസിസിന്റെ ലാഭം 6021 കോടി രൂപ
കമ്പനിയുടെ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 3.2% വർധിച്ച് 6021 കോടി രൂപയായി.ഐടി കമ്പനി ഒരു ഇക്വിറ്റി ഷെയറിന് 18 രൂപ ലാഭവിഹിതവും പ്രഖ്യാപിച്ചു. ത്രൈമാസ അടിസ്ഥാനത്തിൽ, ഏപ്രിൽ-ജൂൺ പാദത്തെ അപേക്ഷിച്ച് ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ കമ്പനി അറ്റാദായത്തിൽ 4.5% വർധനയും വരുമാനത്തിൽ 2.8% വർധനയും രേഖപ്പെടുത്തി. കഴിഞ്ഞ ത്രൈമാസ ഫലത്തിൽ (Q1 FY2023-24), കമ്പനിയുടെ അറ്റാദായത്തിൽ വർഷം തോറും 10.9 ശതമാനം വളർച്ച രേഖപ്പെടുത്തി. അപ്പോൾ അതിന്റെ ലാഭം 5,945 കോടി രൂപയായിരുന്നു. 2023 ഏപ്രിൽ-ജൂൺ കാലയളവിൽ അതിന്റെ വരുമാനം 10 ശതമാനം വർധിച്ച് 37,933 കോടി രൂപയായി, മുൻ വർഷം ഇതേ കാലയളവിൽ ഇത് 34,470 കോടി രൂപയായിരുന്നു.
Keywords: News, National, New Delhi, Campus Recruitment, Infosys, IT, Jobs, Not going to campus for recruitment at the moment, says Infosys CFO.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.