Kamal Nath | കോണ്‍ഗ്രസ് അധ്യക്ഷ പദത്തില്‍ താല്പര്യമില്ലെന്ന് വ്യക്തമാക്കി കമല്‍നാഥ്; സോണിയയെ കണ്ടത് നവരാത്രി ആശംസകള്‍ നേരാന്‍

 


ന്യൂഡെല്‍ഹി: (www.kvartha.com) കോണ്‍ഗ്രസ് അധ്യക്ഷ പദത്തില്‍ താല്പര്യമില്ലെന്ന് വ്യക്തമാക്കി മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ്. കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനില്ലെന്ന് പറഞ്ഞ കമല്‍നാഥ് അശോക് ഗെലോടുമായി സംസാരിക്കാനില്ലെന്നും വ്യക്തമാക്കി. രാജസ്താന്‍ പ്രതിസന്ധി കനക്കുന്നതിനിടെ ഡെല്‍ഹിയിലെത്തിയ കമല്‍നാഥ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു.

Kamal Nath | കോണ്‍ഗ്രസ് അധ്യക്ഷ പദത്തില്‍ താല്പര്യമില്ലെന്ന് വ്യക്തമാക്കി കമല്‍നാഥ്; സോണിയയെ കണ്ടത് നവരാത്രി ആശംസകള്‍ നേരാന്‍

മുതിര്‍ന്ന നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കായി ഡെല്‍ഹിയില്‍ എത്തിയ കമല്‍നാഥ് കോണ്‍ഗ്രസ് അധ്യക്ഷ പദത്തില്‍ താല്പര്യമില്ലെന്നും നവരാത്രി ആശംസകള്‍ നേരാനാണ് എത്തിയതെന്നും അറിയിച്ചു. നേരത്തെ, രാജസ്താന്‍ മുഖ്യമന്ത്രിപദത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ കമല്‍നാഥിനെ ഇറക്കി പരിഹാരം കണ്ടേക്കുമെന്ന സൂചനകളുണ്ടായിരുന്നു.

പുതിയ സാഹചര്യത്തില്‍ ഗെലോടിനെ കോണ്‍ഗ്രസ് അധ്യക്ഷ പദത്തിലേക്ക് ഗാന്ധി കുടുംബം പിന്തുണക്കാനിടയില്ല. രാജസ്താന്‍ മുഖ്യമന്ത്രി പദം സചിന്‍ പൈലറ്റിന് നല്‍കാനാവില്ലെന്ന് അദ്ദേഹം കടുപിടുത്തം തുടരുന്ന സാഹചര്യത്തിലാണിത്. 2020-ല്‍ സചിന്‍ ഒരുപറ്റം എം എല്‍ എമാരുമായി ചേര്‍ന്ന് സര്‍കാരിനെ വീഴ്ത്താന്‍ ശ്രമിച്ചത് ചൂണ്ടിയാണ് ഇവരുടെ പ്രതിഷേധം.

പ്രശ്‌നപരിഹാരത്തിനായി ഡെല്‍ഹിയില്‍ നിന്നെത്തിയ ഹൈകമാന്‍ഡ് പ്രതിനിധികളുമായി നേരിട്ടുള്ള ചര്‍ചയ്ക്കും എം എല്‍ എമാര്‍ ഇനിയും തയാറായിട്ടില്ല. അശോക് ഗെലോട് പക്ഷത്തുള്ള 90 എം എല്‍ എമാരാണ് കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്. ഗെലോടിനെ മുഖ്യമന്ത്രി പദത്തില്‍ നിന്നും നീക്കിയാല്‍ രാജിവെക്കുമെന്നാണ് എം എല്‍ എമാരുടെ ഭീഷണി. എന്നാല്‍ തനിക്ക് ഇതിലൊന്നും പങ്കില്ലെന്നാണ് ഗെലോടിന്റെ വാദം. ഈ വാദം കോണ്‍ഗ്രസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല.

നേരത്തെ മുഖ്യമന്ത്രി പദവും അധ്യക്ഷപദവിയും ഒരുമിച്ച് കൊണ്ടുപോകാമെന്ന് ഗെലോട് പറഞ്ഞിരുന്നുവെങ്കിലും ഒരാള്‍ക്ക് ഒരു പദവി മാത്രമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

അതേസമയം, രാജസ്താനിലെ രാഷ്ട്രീയ സാഹചര്യത്തെ കുറിച്ച് മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ ഗാന്ധി ചര്‍ച നടത്തിയെന്നാണ് പുറത്തുവരുന്ന വിവരം. അജയ് മാകനും കെ സി വേണുഗോപാലും ഉള്‍പെടെയുള്ള നേതാക്കളുമായാണ് അദ്ദേഹം ചര്‍ച ചെയ്തത്.

തുടര്‍ന്ന് കെ സി വേണുഗോപാലിനെ അദ്ദേഹം ഡെല്‍ഹിയിലേക്ക് അയച്ചു. സോണിയ ഗാന്ധിയുടെ വസതിയില്‍ തിങ്കളാഴ്ച വൈകിട്ട് നടന്ന യോഗത്തില്‍ കെ സി വേണുഗോപാല്‍, അജയ് മാകന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords:  Not interested in Cong Prez post: Kamal Nath; steps in to defuse Rajasthan crisis, New Delhi, News, Politics, Sonia Gandhi, Congress, Meeting, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia