ഡെല്‍ഹി: ടി.പി വധക്കേസിലെ ഗൂഢാലോചനാ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ടി.പിയുടെ വിധവ കെ.കെ.രമ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ സമരത്തെ ന്യായീകരിച്ച് കത്തയച്ച പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ നടപടിയെ സി.പി.എം പോളിറ്റ്ബ്യൂറോ തള്ളി. വി.എസിന്റെ നിലപാട് തികച്ചും തെറ്റാണെന്നും കത്തിലുള്ള കാര്യങ്ങള്‍ പാര്‍ട്ടിയുടെ നിലപാടല്ലെന്നും പി.ബി പ്രസ്താവനയില്‍ വ്യക്തമാക്കി.
വി.എസ് രമയ്ക്ക് അനുകൂലമായി കത്തയച്ചതാണ് സി ബി ഐ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ കത്ത് സംബന്ധിച്ചുള്ള പ്രശ്നം ഉയര്‍ന്നുവന്നതോടെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില്‍ അവയ്ലബിള് പോളിറ്റ്ബ്യൂറോ യോഗം ചേര്‍ന്നാണ് സി.പി.എം നിലപാട് വ്യക്തമാക്കിയത്.
എന്നാല്‍ വി.എസിനെ മറയാക്കി മറ്റാരെങ്കിലുമാകാം കത്തയച്ചതെന്നാണ് പാര്‍ട്ടി കരുതിയിരുന്നത്. വി.എസ് തന്നെ ഇക്കാര്യം വ്യക്തമാക്കിയ സ്ഥിതിക്ക് വിഷയത്തെ കുറിച്ച് സംസ്ഥാന നേതൃത്വം കാരാട്ടിനെ ബോധ്യപ്പെടുത്തിയിരുന്നു.
എന്നാല്‍ ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ സി.ബി.ഐ അന്വേഷണം
വേണ്ടെന്ന നിലപാടിലാണ് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കേസില്‍ കോടതി വിധി വന്നുകഴിഞ്ഞതാണെന്നും കാരാട്ട് ഡെല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
വി.എസിന്റെ കത്ത് സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന്റെ റിപോര്‍ട്ട് ലഭിച്ചശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു.
മുന്നണി ബന്ധമില്ലാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്യാന്‍ ഐ.എന്‍.എല്ലിനെ കിട്ടില്ല: അഹമദ് ദേവര്‍കോവില്‍
വി.എസ് രമയ്ക്ക് അനുകൂലമായി കത്തയച്ചതാണ് സി ബി ഐ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ കത്ത് സംബന്ധിച്ചുള്ള പ്രശ്നം ഉയര്‍ന്നുവന്നതോടെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില്‍ അവയ്ലബിള് പോളിറ്റ്ബ്യൂറോ യോഗം ചേര്‍ന്നാണ് സി.പി.എം നിലപാട് വ്യക്തമാക്കിയത്.
എന്നാല്‍ വി.എസിനെ മറയാക്കി മറ്റാരെങ്കിലുമാകാം കത്തയച്ചതെന്നാണ് പാര്‍ട്ടി കരുതിയിരുന്നത്. വി.എസ് തന്നെ ഇക്കാര്യം വ്യക്തമാക്കിയ സ്ഥിതിക്ക് വിഷയത്തെ കുറിച്ച് സംസ്ഥാന നേതൃത്വം കാരാട്ടിനെ ബോധ്യപ്പെടുത്തിയിരുന്നു.
എന്നാല്‍ ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ സി.ബി.ഐ അന്വേഷണം
വേണ്ടെന്ന നിലപാടിലാണ് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കേസില്‍ കോടതി വിധി വന്നുകഴിഞ്ഞതാണെന്നും കാരാട്ട് ഡെല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
വി.എസിന്റെ കത്ത് സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന്റെ റിപോര്‍ട്ട് ലഭിച്ചശേഷം മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു.
Keywords: New Delhi, Conspiracy, V.S Achuthanandan, Letter, Prakash Karat, Media, National, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.