ഒരു പെണ്‍കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുക സാധ്യമല്ല: മുലായം സിങ്

 


ലക്‌നൗ: (www.kvartha.com 19.08.2015) നാലുപേര്‍ ചേര്‍ന്ന് ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുക സാധ്യമല്ലെന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവിന്റെ പ്രസ്താവന വിവാദമാകുന്നു. കഴിഞ്ഞ വര്‍ഷം ആണ്‍കുട്ടികളായാല്‍ ചില തെറ്റുകളൊക്കെ സംഭവിക്കുമെന്ന മുലായത്തിന്റെ പ്രസ്താവനയും വിവാദമായിരുന്നു. ലക്‌നൗവില്‍ നടന്ന ഒരു ഔദ്യോഗിക പരിപാടിക്കിടെയായിരുന്നു മുലായം പുരുഷന്മാരെ ന്യായീകരിക്കുന്ന പ്രസ്താവന നടത്തിയത്.

നിരവധി കളളപരാതികള്‍ ബലാത്സംഗവുമായി ബന്ധപ്പെട്ട് വരാറുണ്ട്. ഒരാളാണ് സംഭവത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതെങ്കിലും അത് നാലുപേരായാണ് ചിത്രീകരിക്കപ്പെടുന്നത്. ബദോനിലും സംഭവിച്ചത് എന്തുകൊണ്ട് ഇതു തന്നെയായിക്കൂടാ?കേസ് അന്വേഷിച്ച സിബിഐ സംഘം പറഞ്ഞതും അത് തെറ്റായ പരാതിയാണെന്നായിരുന്നു.

ബദോന്‍ ഗ്രാമത്തിലെ രണ്ടു പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊന്നു കെട്ടിതൂക്കി എന്നായിരുന്നു കേസ്. ഉത്തര്‍പ്രദേശിനെതിരേ ആരോ തെറ്റായ പ്രചാരണം നടത്തുന്നതാവാം. ഒരു കളളം നൂറു തവണ പറഞ്ഞാല്‍ അത് സത്യമാകുന്നതാണ് പതിവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ഒരു പെണ്‍കുട്ടിയെ നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുക സാധ്യമല്ല: മുലായം സിങ്


SUMMARY: Samajwadi Party chief Mulayam Singh Yadav has triggered a fresh row with his remarks on rape, saying that it is not “possible” for four men to sexually assault the same woman.

Yadav, who sparked outrage last year by describing rapists as boys who make “mistakes”, made the comments while addressing an official event in Lucknow on Tuesday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia