Controversy | 'ഇതുവരെ താന്‍ കേരളം സന്ദര്‍ശിച്ചിട്ടില്ല'; ബുലന്ദ് ഷഹറില്‍ എ ടി എസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശാറൂഖ് സെയ്ഫി

 


ബുലന്ദ് ശഹര്‍: (www.kvartha.com) ഇതുവരെ താന്‍ കേരളം സന്ദര്‍ശിച്ചിട്ടില്ലെന്ന് ബുലന്ദ് ഷഹറില്‍ നിന്നും എ ടി എസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശാറൂഖ് സെയ്ഫി. എലത്തൂര്‍ ട്രെയിന്‍ തീവെപ്പുമായി ബന്ധപ്പെട്ട് ഗാസിയാബാദ് എ ടി എസ് ആണ് ബുലന്ദ് ഷഹര്‍ സ്വദേശിയായ ശാറൂഖ് സെയ്ഫിയെ കസ്റ്റഡിയിലെടുത്ത് വിശദമായ ചോദ്യംചെയ്യലിന് വിധേയനാക്കിയത്. തുടര്‍ന്ന് ഇദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു. 

കേരളം സന്ദര്‍ശിച്ചിട്ടുണ്ടോ, കേരളത്തില്‍ സുഹൃത്തുക്കളുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് എ ടി എസ് ചോദിച്ചതെന്നാണ് ശാറൂഖ് പറഞ്ഞത്. ജോലി എന്താണെന്നും ചോദിച്ചു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ പരിശോധിച്ചു. ഫോണിന്റെ ടവര്‍ ലൊകേഷന്‍ അടക്കമുള്ള വിവരങ്ങളും നോക്കി. ഒടുവില്‍ അന്വേഷണസംഘത്തിന് കാര്യങ്ങള്‍ ബോധ്യമായ ശേഷമാണ് തന്നെ വിട്ടയച്ചത് എന്നും ശാറൂഖ് പറഞ്ഞു.

Controversy | 'ഇതുവരെ താന്‍ കേരളം സന്ദര്‍ശിച്ചിട്ടില്ല'; ബുലന്ദ് ഷഹറില്‍ എ ടി എസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ശാറൂഖ് സെയ്ഫി

കേസുമായി തനിക്ക് ബന്ധമൊന്നും ഇല്ലെന്ന് ബോധ്യമായതോടെയാണ് എ ടി എസ് തനിക്ക് ക്ലീന്‍ചിറ്റ് നല്‍കി വിട്ടയച്ചതെന്നും ശാറൂഖ് അഭിമുഖത്തില്‍ പറഞ്ഞതായി മാതൃഭൂമി അടക്കമുള്ള മാധ്യമങ്ങള്‍ റിപോര്‍ട്
 ചെയ്തു. 

താന്‍ ഇന്നേവരെ കേരളത്തില്‍ പോയിട്ടില്ല. ഡെല്‍ഹിക്കപ്പുറം യാത്ര ചെയ്തിട്ടുമില്ല. കഴിഞ്ഞദിവസം രാത്രി തന്നെ എ ടി എസ് തന്നെ വിട്ടയച്ചതാണ്. എന്നാല്‍ രാത്രി മടങ്ങാനാകില്ലെന്ന് പറഞ്ഞതോടെ പിറ്റേ ദിവസം വാര്‍ഡ് മെമ്പറെ വിളിച്ചുവരുത്തി അദ്ദേഹത്തിനൊപ്പമാണ് മടങ്ങിയതെന്നും ചോദ്യം ചെയ്യലിനോട് പൂര്‍ണമായും സഹകരിച്ചുവെന്നും ശാറൂഖ് സെയ്ഫി പറഞ്ഞു.  

എലത്തൂരിലെ റെയില്‍വെ ട്രാകില്‍നിന്ന് കണ്ടെടുത്ത കുറിപ്പുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഉത്തര്‍പ്രദേശിലേക്കും വ്യാപിപ്പിച്ചിരുന്നത്. കുറിപ്പുകളിലെ പേരുകളും മറ്റുവിവരങ്ങളും കേന്ദ്രീകരിച്ച് ഉത്തര്‍പ്രദേശിലും ഊര്‍ജിതമായ തിരച്ചില്‍ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ബുലന്ദ് ഷഹറില്‍നിന്ന് ശാറൂഖ് സെയ്ഫിയെ എ ടി എസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തത്.

Keywords:  Not visited Kerala; says Sharukh Saifi, News, Report, Media, Mobile Phone, Custody, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia