ഹഫീസ് വൈദിക് കൂടിക്കാഴ്ചയില്‍ ഒന്നും ചെയ്യാനില്ല: മോഡി സര്‍ക്കാര്‍
Jul 14, 2014, 23:10 IST
ന്യൂഡല്‍ഹി: (www.kvartha.com 14.07.2014) ഹഫീസ് സയീദ് വേദ് പ്രതാപ് വൈദിക് കൂടിക്കാഴ്ചയില്‍ ഒന്നും ചെയ്യാനില്ലെന്ന് സര്‍ക്കാര്‍. കൂടിക്കാഴ്ചയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. അതേസമയം തീവ്രവാദിയായ ഹഫീസ് സയിദിനോടുള്ള നിലപാടില്‍ മാറ്റമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ബിജെപിയുടെ സഖ്യപുരുഷനായ ബാബ രാംദേവിന്റെ വലം കൈയ്യായ വൈദിക് മുംബൈ ഭീകരാക്രമണക്കേസിലെ സൂത്രധാരനുമായി കൂടിക്കാഴ്ച നടത്തിയ സംഭവം പ്രതിപക്ഷം പാര്‍ലമെന്റില്‍ ഉന്നയിക്കവേയാണ് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നിലപാട് വ്യക്തമാക്കിയത്. കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗാണ് വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചത്. ഇത് വന്‍ ബഹളത്തിന് കാരണമായി.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബാബ രാംദേവും അനുയായികളും ബിജെപിയെ ശക്തമായി പിന്തുണച്ചിരുന്നു. പാക് സന്ദര്‍ശനത്തിനിടയിലാണ് വൈദിക് സയീദുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ വൈദിക് സയീദിനെ ഉപദേശിക്കാന്‍ പോയതാണെന്നാണ് ബാബ രാംദേവിന്റെ പ്രതികരണം.
SUMMARY: New Delhi: Government Monday distanced itself from the reported meeting of an Indian journalist with 26/11 attack accused Hafiz Saeed in Pakistan, saying it had "not sanctioned" it and asserted there is no change in its stand on the terror mastermind.
Keywords: Hafiz Saeed, Ved Pratap Vaidik, Pakistan, Arun Jaitley
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.