ബാര്‍ ലൈസന്‍സ് മൗലികാവകാശമല്ല; ബാറുകള്‍ പൂട്ടിയാല്‍ മദ്യ ഉപയോഗം കുറയില്ലേ എന്നും സുപ്രീംകോടതി

 


ഡെല്‍ഹി: (www.kvartha.com 13/08/2015) കേരള സര്‍ക്കാരിന്റെ മദ്യനയത്തെ അനുകൂലിച്ച് സുപ്രീം കോടതി. മദ്യനയത്തെ കുറിച്ച് നിരവധി ചോദ്യങ്ങളാണ് കോടതി ചോദിച്ചത്. ഘട്ടം ഘട്ടമായി മദ്യനിരോധനം നടപ്പാക്കുന്നതില്‍ തെറ്റെന്തെന്നും മദ്യലഭ്യത കുറയുന്നതിനനുസരിച്ച് ഉപഭോഗവും കുറയില്ലേയെന്നും കോടതി ചോദിച്ചു.

ഉമ്മന്‍ ചാണ്ടിയും സുധീരനും തമ്മിലുള്ള തര്‍ക്കമാണോ മദ്യനയത്തിലേക്കു സര്‍ക്കാരിനെ നയിച്ചത്. നയത്തിന് മുമ്പ് സര്‍ക്കാര്‍ എല്ലാവശങ്ങളും പരിശോധിച്ചിട്ടുണ്ടാകുമെന്നും കോടതി പറഞ്ഞു. മദ്യനയത്തെ മദ്യനിരോധനത്തിന്റെ തുടക്കമായി കണ്ടുകൂടെയെന്നും കോടതി ചോദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ ചോദ്യം ചെയ്ത് ബാര്‍ ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ വാദത്തിനിടെയാണ് കോടതിയുടെ പരാമര്‍ശം.

മദ്യക്കടകളിലെ നീണ്ട ക്യൂ യുവാക്കളെ മദ്യം വാങ്ങുന്നതില്‍ നിന്നും നിരുത്സാഹപ്പെടുത്തുമെന്നും കോടതി വ്യക്തമാക്കി. ബാറുകളുടെ എണ്ണം കുറയുന്നതും മദ്യ ഉപഭോഗം കുറയ്ക്കില്ലേയെന്നുമുള്ള ചോദ്യങ്ങളാണ് കോടതി ഉന്നയിച്ചത്. കുറ്റകൃത്യങ്ങളില്ലാത്ത ഒരു സമൂഹമാണ് എല്ലാ സംസ്ഥാനങ്ങളും ലക്ഷ്യമിടുന്നത്. ഇത് എത്രത്തോളം യാഥാര്‍ഥ്യമാകുമെന്ന ചോദ്യമുയരുമെങ്കിലും അത്തരം നടപടികളെടുക്കാന്‍ സര്‍ക്കാരിനു സ്വാതന്ത്ര്യമില്ലേയെന്നും കോടതി ചോദിച്ചു.

 ബാര്‍ ലൈസന്‍സുകള്‍ മൗലിക അവകാശമല്ലെന്ന് സുപ്രീംകോടതി വാദത്തിനിടെ പറഞ്ഞു. മദ്യം വീട്ടില്‍ വാങ്ങി വച്ച് കഴിക്കുന്നത് തെറ്റല്ല. എന്നാല്‍ വീട്ടില്‍ വച്ച് കഴിക്കുന്നതിനെ അസംബന്ധമെന്ന് പറയാനുമാകില്ല. പൊതുസ്ഥലത്ത് പുകവലി നിരോധിച്ചതോടെ പുകവലി കുറഞ്ഞതിനെയാണ് മദ്യം നിരോധിക്കാനുള്ള തീരുമാനത്തെ സുപ്രീംകോടതി ഉപമിച്ചത്.  അന്തിമവാദം ഉച്ചയ്ക്ക് ശേഷം തുടരും.
ബാര്‍ ലൈസന്‍സ് മൗലികാവകാശമല്ല; ബാറുകള്‍ പൂട്ടിയാല്‍ മദ്യ ഉപയോഗം കുറയില്ലേ എന്നും സുപ്രീംകോടതി

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia