ബാംഗ്ലൂര്‍: പി.ഡി.പി നേതാവ് അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷയില്‍ കര്‍ണാടക ഹൈക്കോടതി സര്‍ക്കാരി നോട്ടീസ് അയച്ചു. 2008ലെ ബോംബ് സ്ഫോടക്കേസുമായി ബന്ധപ്പെട്ടാണ് മഅ്ദനിയെ അറസ്റ്റ് ചെയ്തത്. 2010 ഓഗസ്റ്റ് 17 മുതല്‍ മഅ്ദനി ബാംഗ്ലൂരിലെ പരപ്പന അഗ്രഹാര ജയിലിലാണ്.
ആരോഗ്യ നില മോശമാണെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. മഅ്ദനിയുടെ ആരോഗ്യ നില സംബന്ധിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ട് ഒക്ടോബര്‍ 3നകം ഹാജരാക്കാന്‍ ഹൈക്കോടതി ജയില്‍ സൂപ്രണ്ടിനോട് നിര്‍ദ്ദേശിച്ചു. ഹര്‍ജി ഒക്ടോബര്‍ 3ന് വീണ്ടും പരിഗണിക്കും.
Keywords: Abdul Nasar Madani, Kerala, Bangalore, Blast case, Karnataka,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.