മോഡിയുടെ ഓട്ടത്തില്‍ പങ്കെടുക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് 100 രൂപ പിഴ
Dec 22, 2013, 14:59 IST
ജാംനഗര്‍: ഏറെ കൊട്ടിഘോഷിക്കപ്പെട്ട മോഡിയുടെ 'റണ്‍ ഫോര്‍ യൂണിറ്റി' കൂട്ടയോട്ടത്തില്‍ പങ്കെടുക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് 100 രൂപ വീതം പിഴ. ജാം നഗറിലെ കോളേജിലെ 200 ഓളം വിദ്യാര്‍ത്ഥികള്‍ക്കാണ് പിഴ അടയ്ക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിരിക്കുന്നത്.
ഗുജറാത്തില്‍ നിര്‍മ്മിക്കുന്ന ലോകത്തിലെ ഏറ്റവും പൊക്കമുള്ള പ്രതിമയുടെ നിര്‍മ്മാണത്തിന് പിന്തുണ ലഭ്യമാക്കാനായാണ് ദേശ വ്യാപകമായി റണ്‍ ഫോര്‍ യൂണിറ്റി സംഘടിപ്പിച്ചത്.
പടിഞ്ഞാറന്‍ ഗുജറാത്തിലെ ഭന്‍വാദ് കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഓട്ടത്തില്‍ പങ്കെടുക്കാതിരുന്നത്. ഡിസംബര്‍ 15നായിരുന്നു രണ്ട് കിലോ മീറ്റര്‍ ദൈര്‍ഘ്യത്തില്‍ കൂട്ടയോട്ടം സംഘടിപ്പിച്ചിരുന്നത്.
പ്രാദേശിക മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ വാര്‍ത്ത റിപോര്‍ട്ട് ചെയ്തതോടെ കോളേജ് അധികൃതര്‍ നോട്ടീസുകള്‍ പിന് വലിച്ചു. കൂട്ടയോട്ടത്തില്‍ പങ്കെടുക്കാത്തവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായി വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 182 മീറ്റര്‍ പൊക്കമുള്ള പ്രതിമ നര്‍മ്മദ നദിയുടെ മദ്ധ്യത്തിലാണ് സ്ഥാപിക്കുന്നത്. സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന പേരാണ് പ്രതിമയ്ക്ക് നല്‍കിയിരിക്കുന്നത്.
SUMMARY: amnagar: Narendra Modi's much-hyped 'Run for Unity' campaign to mobilise support for the world's tallest statue in Gujarat has run into controversy with a college in Jamnagar imposing a fine of Rs. 100 on students who did not participate in the two-km marathon.
Keywords: Fine imposed, Gujarat, Chief Minister, Jamnagar, college, Narendra Modi, Run for Unity, Sardar Patel statue

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.