പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വസതിയില്‍ നിന്നും പാര്‍ലമെന്റിലേക്ക് പോകാന്‍ തുരങ്കം നിര്‍മിക്കുന്നു!

 


ന്യൂഡെല്‍ഹി: (www.kvartha.com 06.02.2020) പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വസതിയില്‍ നിന്നും പാര്‍ലമെന്റിലേക്ക് പോകാന്‍ തുരങ്കം നിര്‍മിക്കുന്നതായി റിപ്പോര്‍ട്ട്. പാര്‍ലമെന്റ് പുതുക്കിപ്പണിയുന്നതിനൊപ്പമാണ് മോദിക്ക് വേണ്ടി തുരങ്കപാതയും നിര്‍മിക്കുന്നത്. ഡെക്കാന്‍ ഹെരാള്‍ഡാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

അതീവ സുരക്ഷയുള്ള വ്യക്തികള്‍ക്ക് സാധാരണ തിരക്കുകളില്‍ നിന്നും ട്രാഫിക് ബ്ലോക്കുകളില്‍ നിന്നും മാറി സഞ്ചാരപാത ഒരുക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഈ തുരങ്ക നിര്‍മാണം.

 പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വസതിയില്‍ നിന്നും പാര്‍ലമെന്റിലേക്ക് പോകാന്‍ തുരങ്കം നിര്‍മിക്കുന്നു!

പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം ഇനി നിരത്തില്‍ ഉണ്ടാകില്ല. ഇതോടെ പൊതുസ്ഥലങ്ങളും റോഡുകളും സുരക്ഷാ ആശങ്കകളില്‍ നിന്ന് മോചിതമാകുമെന്നും അധികൃതര്‍ പറയുന്നു. പുതിയ പദ്ധതി അനുസരിച്ച് പ്രധാനമന്ത്രിയുടെ വസതി സൗത്ത് ബ്ലോക്കിലേക്കും ഉപരാഷ്ട്രപതിയുടെ വസതി നോര്‍ത്ത് ബ്ലോക്കിന് സമീപത്തേക്കും മാറ്റാനും ആലോചനയുണ്ട്. പ്രതിരോധ ഉദ്യോഗസ്ഥരുടെ നിലവിലുള്ള ഓഫീസുകള്‍ മാറ്റും. പകരം സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ്പിജി) ഓഫീസുകള്‍ അവിടെ സ്ഥാപിക്കും.

അമേരിക്കന്‍ മാളിന് സമാനമായ രീതിയിലാണ് മോദിക്കായി പുതിയ തുരങ്ക പാതയും നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. സിഇപിടി സര്‍വകലാശാലയില്‍ ഇത് സംബന്ധിച്ച പ്രസന്റേഷനില്‍ പ്രൊജകറ്റ് തലവന്‍ ബിമല്‍ പാട്ടീലാണ് ഇക്കാര്യം പറഞ്ഞത്.

Keywords:  Now Indian PM to have Dedicated Tunnel to Move from Residence to Parliament, New Delhi, News, Politics, Prime Minister, Narendra Modi, University, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia