ഹൈക്കമാന്‍ഡിനെ ചോദ്യം ചെയ്ത് കാര്‍ത്തി ചിദംബരം

 


ചെന്നൈ: (www.kvartha.com 06.11.2014) പാര്‍ട്ടി ഹൈക്കമാന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം. മുന്‍ മന്ത്രികൂടിയായിരുന്ന ജികെ വാസന്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെയാണ് കാര്‍ത്തി ഹൈക്കമാന്‍ഡിനെതിരെ തിരിഞ്ഞത്.

ഹൈക്കമാന്റ് നിരീക്ഷണ സംസ്‌ക്കാരത്തില്‍ പുനര്‍ വിചിന്തനം വേണമെന്ന് ആവശ്യപ്പെട്ട കാര്‍ത്തി ഡല്‍ഹിയില്‍ നിന്ന് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സംസ്ഥാന കോണ്‍ഗ്രസിന് മുന്നോട്ട് പോകാനാകില്ലെന്നും തുറന്നടിച്ചു.

ഹൈക്കമാന്‍ഡിനെ ചോദ്യം ചെയ്ത് കാര്‍ത്തി ചിദംബരംതമിഴ്‌നാട് കോണ്‍ഗ്രസില്‍ നടക്കുന്ന പ്രശ്‌നങ്ങളില്‍ ഉടനടി നടപടി സ്വീകരിക്കാന്‍ കഴിയുന്ന നേതൃത്വമാണ് സംസ്ഥാനത്തുള്ളത്. ഹൈക്കമാന്റ് കൈകാര്യം ചെയ്യേണ്ട ഗൗരവമേറിയ വിഷയങ്ങള്‍ വേറെയുണ്ട്. തമിഴ്‌നാട്ടിലെ പ്രശ്‌നങ്ങളില്‍ മറ്റുള്ളവരുടെ ഇടപെടല്‍ കൂടാതെ നടപടിയെടുക്കാന്‍ കഴിയുന്ന നേതൃത്വമുണ്ട്. ഓരോ കാര്യത്തിലും ഡല്‍ഹിയില്‍ നിന്നുള്ള നിര്‍ദേശം കാത്തിരിക്കേണ്ടതില്ലെന്നും കാര്‍ത്തി ചിദംബരം കൂട്ടിച്ചേര്‍ത്തു.

SUMMARY: The Congress “high command” came in for fresh criticism on Wednesday, with senior leader P Chidambaram’s son Karti questioning Delhi micro-managing state units, barely three days after former minister GK Vasan quit the party over the same issue.

Keywords: Congress, Karthi Chidambaram, P Chithambaram, Tamilnadu, High Command, Criticism
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia