പാസ്പോര്‍ട്ടിന്റെ കോപ്പിനല്കിയാല് വിമാനത്താവളത്തില്‍ മദ്യത്തിന് ലൈസന്‍സ്
Jan 19, 2015, 12:32 IST
ഗുജറാത്ത്: (www.kvarthabeta.com 19/01/2015) ഗുജറാത്തില്‍ സമ്പൂര്‍ണ മദ്യനിരോധനമാണെങ്കിലും പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്കിയാല് വിമാനതാവളത്തില്‍ മദ്യം വാങ്ങാനുളള ലൈസന്‍സ് കിട്ടും ഇന്ത്യക്കാരായ യാത്രക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് കൂടി നല്‍കണമെന്ന് മാത്രം. ഇങ്ങനെ ലൈസന്‍സ് ലഭിച്ചാല്‍ സംസ്ഥാനത്ത് എവിടെനിന്ന് വേണമെങ്കിലും മദ്യം വാങ്ങാം.
യാത്രക്കാര്‍ക്കായി രണ്ട് വിമാനത്താവളങ്ങളില്കൂടി മദ്യവില്പന ശാലകള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. വഡോദര, ഭുജ് വിമാനത്താവളങ്ങളില്‍ അടുത്തയാഴ്ചയോടെ സൗകര്യം ലഭ്യമാകുമെന്ന് അധികൃര്‍ പറഞ്ഞു. നിലവില്‍ അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ മാത്രമാണ് മദ്യവില്പനശാലയുള്ളത്.
വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയ്ക്ക് മദ്യനിരോധനം തടസ്സമാകരുതെന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെന്നാണ് സര്‍ക്കാറിന്റെ വിശദീകരണം. വര്‍ഷങ്ങളായി നിരോധനം നിലനില്‍ക്കുന്ന ഗുജറാത്തില്‍ ആരോഗ്യസംബന്ധമായ ആവശ്യങ്ങള്‍ക്ക് മാത്രമേ, മദ്യത്തിന് പെര്‍മിറ്റ് അനുവദിക്കാറുള്ളു. പുതിയ ഉത്തരവ് പ്രകാരം വിമാനത്താവളത്തിലെത്തുന്ന വിദേശ സഞ്ചാരികള്‍ നിശ്ചിതഫീസ് നല്കി അപേക്ഷിച്ചാല്‍ ഉടന്‍തന്നെ മദ്യം വാങ്ങാനുള്ള ലൈസന്‍സ് ലഭിക്കും.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Tourists, get, liquor, permit arrival, Gujarat airport, passport, identity card, bar, Indian, passengers.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.