പാചക വാതക സിലണ്ടറുകള്‍ അഞ്ച് മുതല്‍ പെട്രോള്‍ പമ്പുകളിലും ലഭിക്കും

 


ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍ പമ്പുകള്‍ വഴി പാചക വാതക സിലണ്ടറുകള്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നു. മെട്രോ നഗരങ്ങളിലെ പമ്പുകളിലൂടെ വിതരണം ചെയ്യാനുള്ള ഈ പദ്ധതിക്ക് ഒക്ടോബര്‍ അഞ്ചിന് തുടക്കം കുറിക്കും.

ബാംഗ്ലൂരില്‍ നടക്കുന്ന ചടങ്ങില്‍ പെട്രോളിയം മന്ത്രി വീരപ്പ മൊയ്‌ലിയാണ് പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നത്. പെട്രോളിയം കമ്പനികള്‍ നേരിട്ട് നടത്തുന്ന പമ്പുകളിലായിരിക്കും ഈ രീതിയില്‍ പാചക വാതകം വിതരണം ചെയ്യുക. 47,000 പെട്രോള്‍ പമ്പുകളാണ് രാജ്യത്തുള്ളത്. ഇതില്‍ മൂന്ന് ശതമാനം പമ്പുകള്‍ മാത്രമാണ് പെട്രോളിയം കമ്പനികള്‍ നേരിട്ട് നടത്തുന്നത്.

പാചക വാതക സിലണ്ടറുകള്‍ അഞ്ച് മുതല്‍ പെട്രോള്‍ പമ്പുകളിലും ലഭിക്കുംസബ്‌സിഡി നിരക്കില്‍ ലഭിക്കുന്ന പാചക വാതകത്തിന്റെ ഇരട്ടി വിലയായിരിക്കും പെട്രോള്‍ പമ്പുകള്‍ വഴി വിതരണം ചെയ്യുന്ന ഗ്യാസ് സിലിണ്ടറുകള്‍ക്ക് ഈടാക്കുക. രാജ്യത്തെ 30 നഗരങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നീ നഗരങ്ങളാണ് ഉള്‍പെടുക. പരീക്ഷ ഘട്ടമായി അഞ്ച് കിലോയുടെ സിലിണ്ടറുകളാണ് വിതരണം ചെയ്യുക.

SUMMARY: NEW DELHI: Oil Minister Veerappa Moily will unveil sale of five-kg cooking gas cylinders for about Rs 350 per unit in select petrol pumps of Bangalore on Saturday and launch a cooking gas portability that will allow existing cooking customers to change their gas agencies.

Keywords : New Delhi, Petrol, National, Now, mini LPG cylinders at petrol pumps; consumers can change agencies, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia