Name-Change | നരേന്ദ്ര മോഡിയെ 'ഭാരതത്തിന്റെ പ്രധാനമന്ത്രി' എന്ന് വിശേഷിപ്പിച്ച് ആസിയാൻ ഉച്ചകോടിയുടെ കുറിപ്പ്; രാജ്യത്തിന്റെ പേരുമാറ്റുന്നുവെന്ന അഭ്യൂഹങ്ങൾ കൂടുതൽ ശക്തമായി
Sep 6, 2023, 15:48 IST
ന്യൂഡെൽഹി: (www.kvartha.com) ജി 20 നേതാക്കൾക്കുള്ള അത്താഴ വിരുന്ന് ക്ഷണക്കത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു പരമ്പരാഗതമായുള്ള 'പ്രസിഡന്റ് ഓഫ് ഇന്ത്യ' എന്നതിന് പകരം 'പ്രസിഡന്റ് ഓഫ് ഭാരത്' എന്ന പദം ഉപയോഗിച്ചത് വിവാദങ്ങൾക്കും ഊഹാപോഹങ്ങൾക്കും വഴിയൊരുക്കിയിരിക്കെ നരേന്ദ്ര മോദിയെ 'ഭാരതത്തിന്റെ പ്രധാനമന്ത്രി' എന്ന് പരാമർശിക്കുന്ന മറ്റൊരു രേഖ പുറത്തുവന്നു.
20-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിക്കും 18-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിക്കും മുന്നോടിയായി ഇന്തോനേഷ്യ അയച്ച പ്രത്യേക കുറിപ്പിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'ഭാരതത്തിന്റെ പ്രധാനമന്ത്രി' എന്ന് വിശേഷിപ്പിച്ചത്. ബിജെപി വക്താവായ സംബിത് പത്ര എക്‌സിൽ കുറിപ്പ് പങ്കിട്ടു. 'ആസിയാൻ-ഇന്ത്യ ഉച്ചകോടി'യും 'ഭാരതത്തിന്റെ പ്രധാനമന്ത്രിയും' ഒരേസമയം ഉപയോഗിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആസിയാൻ ഉച്ചകോടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി സെപ്റ്റംബർ ആറ്, ഏഴ് തീയതികളിൽ ജക്കാർത്ത സന്ദർശിക്കുകയാണ്.
ഇന്തോനേഷ്യയുടെ കുറിപ്പ് ഭരണകക്ഷി നേതാക്കൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്തതിന് പിന്നാലെ, വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. 'മോദി സർക്കാർ എത്രമാത്രം ആശയക്കുഴപ്പത്തിലാണെന്ന് നോക്കൂ! 20-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ ഭാരതത്തിന്റെ പ്രധാനമന്ത്രി. പ്രതിപക്ഷം ഒത്തുകൂടി ഇന്ത്യ എന്ന് പേരിട്ടത് കൊണ്ടാണ് ഈ നാടകങ്ങളെല്ലാം', കോൺഗ്രസ് നേതാവ് ജയറാം രമേശ് എക്‌സിൽ കുറിച്ചു.
സെപ്തംബർ ഒമ്പത്, 10 തീയതികളിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഇന്ത്യൻ ഉദ്യോഗസ്ഥരുടെ തിരിച്ചറിയൽ കാർഡുകളിൽ 'ഭാരത് - ഒഫീഷ്യൽ' എന്നാണ് എഴുതുകയെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യ എന്നതിന് പകരം ഭാരത് എന്നാക്കി മാറ്റാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ നീക്കം നടക്കുന്നതായാണ് റിപ്പോർട്ടുകൾ.
Keywords: News, National, New Delhi, India, Bharat, Parliament, PM Modi, Politics, Now, 'Prime Minister Of Bharat' Adds Fuel To Name-Change Fire.
< !- START disable copy paste -->
20-ാമത് ആസിയാൻ-ഇന്ത്യ ഉച്ചകോടിക്കും 18-ാമത് കിഴക്കൻ ഏഷ്യ ഉച്ചകോടിക്കും മുന്നോടിയായി ഇന്തോനേഷ്യ അയച്ച പ്രത്യേക കുറിപ്പിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 'ഭാരതത്തിന്റെ പ്രധാനമന്ത്രി' എന്ന് വിശേഷിപ്പിച്ചത്. ബിജെപി വക്താവായ സംബിത് പത്ര എക്‌സിൽ കുറിപ്പ് പങ്കിട്ടു. 'ആസിയാൻ-ഇന്ത്യ ഉച്ചകോടി'യും 'ഭാരതത്തിന്റെ പ്രധാനമന്ത്രിയും' ഒരേസമയം ഉപയോഗിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആസിയാൻ ഉച്ചകോടികളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി സെപ്റ്റംബർ ആറ്, ഏഴ് തീയതികളിൽ ജക്കാർത്ത സന്ദർശിക്കുകയാണ്.
‘The Prime Minister Of Bharat’ pic.twitter.com/lHozUHSoC4
— Sambit Patra (@sambitswaraj) September 5, 2023
Look at how confused the Modi government is! The Prime Minister of Bharat at the 20th ASEAN-India summit.
— Jairam Ramesh (@Jairam_Ramesh) September 5, 2023
All this drama just because the Opposition got together and called itself INDIA 🤦🏾♂️ pic.twitter.com/AbT1Ax8wrO
സെപ്തംബർ ഒമ്പത്, 10 തീയതികളിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഇന്ത്യൻ ഉദ്യോഗസ്ഥരുടെ തിരിച്ചറിയൽ കാർഡുകളിൽ 'ഭാരത് - ഒഫീഷ്യൽ' എന്നാണ് എഴുതുകയെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യ എന്നതിന് പകരം ഭാരത് എന്നാക്കി മാറ്റാന്‍ പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ നീക്കം നടക്കുന്നതായാണ് റിപ്പോർട്ടുകൾ.
Keywords: News, National, New Delhi, India, Bharat, Parliament, PM Modi, Politics, Now, 'Prime Minister Of Bharat' Adds Fuel To Name-Change Fire.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.