AI Stickers | വാട്‌സ് അപിലും എഐ അധിഷ്ഠിത സേവനങ്ങളുമായി മെറ്റ; കംപനി അവതരിപ്പിച്ച പുതിയ അപ്ഡേറ്റ് ഇങ്ങനെ

 


ന്യൂഡെല്‍ഹി: (KVARTHA) ഇപ്പോഴിതാ വാട്‌സ് ആപില്‍ പുതിയ അപ്ഡേറ്റ് അവതരിപ്പിച്ചിരിക്കുകയാണ് മെറ്റ. ഉപഭോക്താക്കളില്‍ തികച്ചും കൗതുകം ഉണര്‍ത്തുന്നതാണ് ഇപ്രാവിശ്യം കംപനി പരിചയപ്പെടുത്തുന്നത്. വാട്‌സ്
അപില്‍ എഐ അധിഷ്ഠിത സേവനങ്ങള്‍ അവതരിപ്പിക്കുകയാണ് മെറ്റ.

ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം എഐ ഉപയോഗിച്ച് സ്റ്റികറുകള്‍ നിര്‍മിക്കാന്‍ കഴിയുന്ന അപ്ഡേറ്റാണ് വാട്‌സ് അപ് അവതരിപ്പിച്ചിരിക്കുന്നത്. ബീറ്റ ടെസ്റ്റിങിലായിരുന്ന സംവിധാനം മെറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കി തുടങ്ങി. അടുത്ത അപ്ഡേറ്റില്‍ എല്ലാവര്‍ക്കും ലഭ്യമായി തുടങ്ങും.

ലാമ 2 സാങ്കേതികതയും എമു എന്ന ഇമേജ് ജനറേഷന്‍ ടൂളും ഉപയോഗിച്ചാണ് പുതിയ അപ്ഡേറ്റ് പ്രവര്‍ത്തിക്കുക. വാട്‌സ് അപില്‍ ഒരു ചാറ്റ് തുറക്കുമ്പോള്‍ മോര്‍ എന്ന ഐകണ്‍ ക്ലിക് ചെയ്യുക. ഇതില്‍ ക്രിയേറ്റ് എന്ന ഓപ്ഷന്‍ കാണാന്‍ കഴിയും. തുടര്‍ന്ന് നിങ്ങള്‍ക്ക് ഏതുതരം സ്റ്റികറാണോ നിര്‍മിക്കേണ്ടത് അതിനനുസരിച്ചുള്ള വിവരണം നല്‍കുക.

ഇങ്ങനെ നാലു സ്റ്റികറുകള്‍ വരെ ജനറേറ്റ് ചെയ്യും. ഇതുവഴി നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു സ്റ്റികര്‍ സൃഷ്ടിക്കും. പുതിയ ഫീചര്‍ മെസന്‍ജര്‍, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക് സ്റ്റോറീസ് എന്നിവയിലും ലഭ്യമാണ്.

AI Stickers | വാട്‌സ് അപിലും എഐ അധിഷ്ഠിത സേവനങ്ങളുമായി മെറ്റ; കംപനി അവതരിപ്പിച്ച പുതിയ അപ്ഡേറ്റ് ഇങ്ങനെ



Keywords: News, National, National-News, Technology, Technology-News, Meta, WhatsApp, Creativity, Expression, Productivity, AI Stickers, Now, WhatsApp users can create, share AI stickers: here’s how to do it.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia