എല്ലാ നഗ്‌നചിത്രങ്ങളും അശ്ലീലമാകില്ല: സുപ്രീം കോടതി

 


ന്യൂഡല്‍ഹി: നഗ്‌നമാണ് എന്ന ഒറ്റ കാരണം കൊണ്ട് അച്ചടിച്ച ചിത്രങ്ങള്‍ എല്ലാം അശ്ലീലമാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി നല്ല ഉദ്ദേശ്യത്തോട് കൂടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന ചിത്രങ്ങളുണ്ടാവാമെന്നും കോടതി വിലയിരുത്തി.

നഗ്ന ചിത്രമായതുകൊണ്ടുമാത്രം ഇത്തരം ചിത്രങ്ങളെല്ലാം അശ്ലീലമാണെന്ന് കരുതാന്‍ കഴിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കെ എസ് രാധാകൃഷ്ണന്‍, എ കെ സിഖ്രി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചാണ് ഇക്കാര്യം പ്രസ്താവിച്ചത്. വിഖ്യാത ടെന്നീസ് താരം ബോറിസ് ബെക്കറും കാമുകിയും ഒന്നിച്ചുള്ള നഗ്‌നചിത്രം പുനപ്രസിദ്ധീകരിച്ചത് സംബന്ധിച്ച കേസില്‍ വാദം തുടരുന്നതിനിടയിലായിരുന്നു കോടതി അശ്ലീലത്തിന് പുതിയ നിര്‍വചനം നല്‍കിയത്.

വികാരങ്ങളെയും ലൈംഗിക വിചാരങ്ങളെയും ഉണര്‍ത്തുക എന്ന ഉദ്ദേശത്തോടെ ഇത്തരം ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോഴാണ് അത് അശ്ലീലമാവുന്നതെന്നും കോടതി വ്യക്തമാക്കുന്നു. 154 വര്‍ഷമായി ഇന്ത്യന്‍ പീനല്‍ കോഡിലുള്ള ഒബ്‌സിനിറ്റി എന്ന വകുപ്പിന് വ്യാഖ്യാനം നല്‍കുകയായിരുന്നു കോടതി.

ജര്‍മന്‍ മാസികയായ സ്‌റ്റേണില്‍ 1993 ലാണ് അശ്ലീലമാണെന്ന് ആരോപിക്കപ്പെടുന്ന ഈ ചിത്രം പ്രസിദ്ധീകരിച്ചത്. ബെക്കറിനൊപ്പം നടിയും കാമുകിയുമായ ബാര്‍ബറ ഫെല്‍റ്റസ് നഗ്‌നയായി പ്രത്യക്ഷപ്പെടുന്നതാണ് ഈ ചിത്രം. ഇവരെക്കുറിച്ചുള്ള ഫീച്ചറിനോടൊപ്പം ഈ ചിത്രം ക്യാമറയില്‍ പകര്‍ത്തിയത് നടിയുടെ പിതാവ് തന്നെയാണ്.

എല്ലാ നഗ്‌നചിത്രങ്ങളും അശ്ലീലമാകില്ല: സുപ്രീം കോടതിലൈംഗികത സംബന്ധിച്ച പ്രസിദ്ധീകരണങ്ങളില്‍ മാത്രമേ നഗ്‌നത അശ്ലീലമാകുന്നുള്ളൂ എന്നും ഉയര്‍ന്ന തലത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനായി നഗ്‌നമോ അര്‍ദ്ധനഗ്‌നമോ ആയ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നുമാണ് കോടതി പ്രസ്താവിച്ചിരിക്കുന്നത്. നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്ന സാഹചര്യത്തിന് വര്‍ഷങ്ങളുടെ മാറ്റമുണ്ടായിട്ടുണ്ടെന്നും ഇതിനനുസരിച്ചുള്ള ചിന്തകളാണ് വളര്‍ന്നുവരേണ്ടതെന്നും കോടതി വ്യക്തമാക്കുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also read:
സ്വര്‍ണകടത്തിന് ജ്വല്ലറികള്‍ക്കും ബന്ധം; കാസര്‍കോട്ടെ രണ്ട് ജ്വല്ലറികളില്‍ റെയ്ഡ്

Keywords:   Picture of nude woman per se not obscene: SC, New Delhi, Porn Images, Court, National, Media, Supreme Court of India, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia