ദില്ലിയില്‍ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ യൂണിഫോം വലിച്ചുകീറി
Nov 12, 2011, 18:41 IST
ദില്ലി: ദില്ലിയില്‍ മലയാളി നഴ്സിംഗ് വിദ്യാര്‍ത്ഥിനിയുടെ യൂണിഫോം പ്രിന്‍സിപ്പാള്‍ വലിച്ചുകീറി. കോട്ടയം സ്വദേശിനിയുടെ യൂണിഫോമാണ് ഡ്യൂട്ടിക്കിടയില്‍ വലിച്ചുകീറിയത്. ദില്ലി രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലാണ് സംഭവം. സംഭവത്തില്‍ പ്രതിഷേധിച്ച് നഴ്സിംഗ് വിദ്യാര്‍ത്ഥിനികള്‍ ആശുപത്രിക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തുകയാണ്. യൂണിഫോമില്‍ കറ കണ്ടതിനെത്തുടര്‍ന്നായിരുന്നു പ്രിന്‍സിപ്പാള്‍ യൂണിഫോം വലിച്ചുകീറിയത്. നഴ്സുമാരില്‍ ഭൂരിപക്ഷം വരുന്ന മലയാളി വിദ്യാര്‍ത്ഥിനികള്‍ മറുനാട്ടില്‍ അനുഭവിക്കേണ്ടിവരുന്ന മാനസീക പീഡനം മുന്‍പ് ഇടുക്കി സ്വദേശിനി ബീനയുടെ ആത്മഹത്യയെത്തുടര്‍ന്ന് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.
Keywords: Delhi, Nurse, Student, Uniform
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.