Nushrratt Bharuccha | ഇസ്രാഈലില്‍ കുടുങ്ങിയ ബോളിവുഡ് താരം നുസ്രത്ത് ബറൂച നാട്ടിലേക്ക്
Oct 8, 2023, 15:01 IST
മുംബൈ: (KVARTHA) ഇസ്രാഈലില്‍ കുടുങ്ങിയ ബോളിവുഡ് താരം നുസ്രത്ത് ബറൂച ഉടന്‍ തന്നെ നാട്ടിലെത്തും. ഇന്‍ഡ്യ ടുഡെയാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപോര്‍ട് ചെയ്തത്. ഇന്ഡ്യയിലെത്താന് നടി ഇസ്രാഈല്‍ വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്. ഇസ്രാഈലില്‍ നിന്ന് നേരിട്ട് വിമാനം ലഭിക്കാത്തതിനാല്‍ കണക്ടിംഗ് ഫ്ളൈറ്റിലാകും യാത്ര എന്നും റിപോര്‍ടില്‍ പറയുന്നു.
ഹൈഫ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായാണ് നടി ഇസ്രാഈലില്‍ എത്തിയത്. സെപ്റ്റംബര്‍ 28 ന് ആരംഭിച്ച ചലച്ചിത്രമേള ഒക്ടോബര്‍ ഏഴിനാണ് സമാപിച്ചത്.
ഹൈഫ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായാണ് നടി ഇസ്രാഈലില്‍ എത്തിയത്. സെപ്റ്റംബര്‍ 28 ന് ആരംഭിച്ച ചലച്ചിത്രമേള ഒക്ടോബര്‍ ഏഴിനാണ് സമാപിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് താരത്തെ ടീമിലുള്ളവര്‍ അവസാനമായി കാണുന്നത്. തുടര്‍ന്ന് നുസ്രത്തുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് ടീം അംഗങ്ങള്‍ അറിയിച്ചിരുന്നു. താരത്തിന് ടീമുമായുള്ള ബന്ധം നഷ്ടപ്പെട്ടത് പരിഭ്രാന്തി പരത്തിയിരുന്നു. ഇപ്പോള്‍ വീണ്ടും ബന്ധപ്പെടാന്‍ പറ്റിയെന്ന കാര്യം ടീം അംഗങ്ങള്‍ തന്നെയാണ് അറിയിച്ചത്.
ഇസ്രാഈല്‍ അധിനിവേശത്തിന് തിരിച്ചടിയായാണ് ഹമാസ് കഴിഞ്ഞ ദിവസം മിന്നലാക്രമണം നടത്തിയത്. നാലു ഫലസ്തീനികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഹമാസിന്റെ സൈനിക വിഭാഗമായ അല്‍ ഖസാം ബ്രിഗേഡ്സ് 'ഓപറേഷന് അല്‍-അഖ്സ ഫ് ളഡ്' ദൗത്യം എന്ന പേരിലെ റോകറ്റ് ആക്രമണം നടത്തിയത്.

ശനിയാഴ്ച രാവിലെ 'ഓപറേഷന് അയണ്‍ സ്വാര്‍ഡ്' എന്ന പേരില്‍ ഫലസ്തീനിലെ ഗസ മുനമ്പില്‍ ഇസ്രാഈല്‍ വ്യോമാക്രമണം തുടങ്ങി. ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രാഈലില്‍ 250 ഓളം പേര് കൊല്ലപ്പെട്ടതായുള്ള കണക്കുകള്‍ പുറത്തുവരുന്നുണ്ട്. ഇസ്രാഈലിന്റെ തിരിച്ചടിയില്‍ ഗസയില്‍ 230 പേരുടെ ജീവന് പൊലിഞ്ഞതായും 1500ലേറെ പേര്‍ക്ക് പരുക്കേറ്റതായും റിപോര്‍ടുണ്ട്.
Keywords: Nushrratt Bharuccha reaches Israel airport, to board flight to India soon, Mumbai, News, Nushrratt Bharuccha, Israel Airport, Flight, Bollywood actress, Haifa International Film Festival, Media, Report, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.