പോക്കറ്റില്‍ വെടിയുണ്ട:അമേരിക്കന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഡെല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റില്‍

 


ഡെല്‍ഹി:  (www.kvartha.com 05.04.2014)  പോക്കറ്റില്‍ വെടിയുണ്ടകളുമായെത്തിയ അമേരിക്കന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഡെല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ അറസ്റ്റില്‍.

ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഓഫീസര്‍ മാന്നി എന്‍കാര്‍നാസിയന്‍ ആണ് അറസ്റ്റിലായത്. ആയുധ നിയമം ലംഘിച്ചു എന്ന കുറ്റം ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

അതേസമയം ന്യൂയോര്‍ക്ക് പോലീസിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ അമേരിക്ക പ്രതിഷേധം അറിയിച്ചു. ഇന്ത്യന്‍നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി ഖൊബ്രഗഡെയെ വിസ തട്ടിപ്പ് കേസില്‍ അമേരിക്ക അറസ്റ്റ് ചെയ്തതിന്റെ പ്രതികാരമായാണ് ഇന്ത്യയുടെ നടപടിയെന്ന്  ന്യൂയോര്‍ക്ക് പോലീസ് ആരോപിച്ചു.
പോക്കറ്റില്‍ വെടിയുണ്ട:അമേരിക്കന്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഡെല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റില്‍
ന്യൂയോര്‍ക്ക് പോലീസിന്റെ അറസ്റ്റ് അമേരിക്കന്‍ പത്രങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഇന്ത്യയിലുള്ള തന്റെ ഭാര്യയെ കാണാനാണ് താന്‍ വന്നതെന്നാണ് ഉദ്യോഗസ്ഥന്‍ നല്‍കുന്ന വിശദീകരണം. വെടിയുണ്ട കൈവശം വയ്ക്കുന്നത് അത്ര വലിയ കുറ്റമാണോയെന്നും അമേരിക്കന്‍ അധികൃതര്‍ ചോദിക്കുന്നു.

അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ഇയാളെ ഏപ്രില്‍  19ന് മാത്രമേ കോടതിയില്‍

ഹാജരാക്കുകയുള്ളൂ. ന്യൂയോര്‍ക്ക് പോലീസിനെ അറസ്റ്റ് ചെയ്ത സംഭവം ഇന്ത്യ - അമേരിക്ക നയതന്ത്ര ബന്ധം വഷളാക്കുമെന്നാണ് സൂചന.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം  


Keywords:  New Delhi, America, New York, Police, Arrest, Officer, Allegation, Court, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia