ഒബാമയെ റിപ്പബ്ലിക് ദിനത്തിന് ക്ഷണിച്ച ബുദ്ധി മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ!

 


ന്യൂഡല്‍ഹി: (www.kvartha.com 25.01.2015) യുഎസ് പ്രസിഡന്റ് ബരാക് ഒബാമയെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയാക്കാനുള്ള ആശയം പ്രധാനമന്ത്രി മോഡിയുടേതായിരുന്നുവെന്നും ഇതാദ്യാമായാണ് ഒരു യുഎസ് പ്രസിഡന്റിനെ ഇത്തരമൊരു ചടങ്ങിന് ക്ഷണിക്കുന്നതെന്നുമായിരുന്നു ഇതുവരെയുള്ള മാധ്യമ റിപോര്‍ട്ടുകള്‍. എന്നാല്‍ മോഡിക്ക് മുന്‍പേ ഈ ആശയം മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പിവി നരസിംഹറാവുവിന്റെ ബുദ്ധിയില്‍ ഉദിച്ചിരുന്നു.
ഒബാമയെ റിപ്പബ്ലിക് ദിനത്തിന് ക്ഷണിച്ച ബുദ്ധി മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ!
1995ലെ റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്ക് അന്നത്തെ യുഎസ് പ്രസിഡന്റായിരുന്ന ബില്‍ ക്ലിന്റനെ റാവു ക്ഷണിച്ചിരുന്നു. എന്നാല്‍ അന്ന് സ്‌റ്റേറ്റ്‌സ് ഓഫ് ദി യൂണിയനെ അഭിസംബോധന ചെയ്യാനുള്ളതിനാല്‍ അദ്ദേഹം ക്ഷണം നിരസിക്കുകയായിരുന്നു. മുന്‍ വിദേശകാര്യ സെക്രട്ടറി കെ ശ്രീനിവാസനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

1994 മേയില്‍ നരസിംഹറാവു വാഷിംഗ്ടണ്‍ സന്ദര്‍ശിക്കുന്നതിനിടയില്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ പെരുമാറ്റം അദ്ദേഹത്തെ വളരെ ആകര്‍ഷിച്ചിരുന്നു. ഒരു മാസത്തിന് ശേഷം അദ്ദേഹം എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടു. 1995ലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയാകാന്‍ ക്ലിന്റനോട് അനുവാദം തേടാനായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. സാധാരണ ഇത്തരം കാര്യങ്ങള്‍ നയതന്ത്രകാര്യാലയങ്ങള്‍ വഴിയാണ് നടക്കുന്നത്. എന്നാല്‍ ഞാന്‍ അന്നത്തെ യുഎസ് സഹവിദേശകാര്യ മന്ത്രിയായ സ്‌ട്രോബ് താല്‍ബോട്ടിനെ ഫോണില്‍ നേരിട്ട് ബന്ധപ്പെടുകയായിരുന്നു ശ്രീനിവാസന്‍ പറഞ്ഞു.

താല്‍ബോട്ടിനെ വിവരം അറിച്ച് അല്പസമയത്തിനകം അദ്ദേഹമെന്നെ തിരിച്ച് വിളിച്ചു. റിപ്പബ്ലിക് ദിനത്തില്‍ തന്നെ ക്ഷണിച്ചതില്‍ അതീവ സന്തോഷമുണ്ടെന്നും എന്നാല്‍ സ്‌റ്റേറ്റ് യൂണിയനെ അഭിസംബോധന ചെയ്യാനുള്ളതിനാല്‍ ക്ഷണം സ്വീകരിക്കാനാവില്ലെന്നും ക്ലിന്റന്‍ അറിയിച്ചതായാണ് താല്‍ബോട്ട് പറഞ്ഞത് ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ശ്രീനിവാസന്‍ ഇക്കാര്യം പറഞ്ഞത്.

SUMMARY: Barack Obama may be the first US President to attend the Republic Day parade but he is not the first American leader to be invited for this event, says a former Indian diplomat.

Keywords: US President, Barack Obama, Taj Palace, Traditional brides, Republic Day Parade,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia