ലോക്ഡൗൺ കാലത്ത് തെരുവിൽ അലയുന്ന മൃഗങ്ങൾക്ക് ഭക്ഷണം നൽകാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 60 ലക്ഷം രൂപ മാറ്റി വച്ച് ഒഡീഷ
May 11, 2021, 13:31 IST
ഭുവനേശ്വര്‍: (www.kvartha.com 11.05.2021) ലോക്ഡൗൺ കാലത്ത് തെരുവില്‍ ഭക്ഷണമില്ലാതെ അലയുന്ന മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കാനായി അറുപത് ലക്ഷം രൂപ നീക്കി വച്ച് ഒഡിഷ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് പണം മാറ്റി വച്ചത്. കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനത്തെ അഞ്ച് കോര്‍പറേഷനുകളിലും 48 മുനിസിപാലിറ്റിയിലും 61 എന്‍എസികളിലും കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പെടുത്തിയിട്ടുള്ളത്.
പശുവും നായയും അടക്കം തെരുവില്‍ കഴിയുന്ന ജീവികള്‍ക്ക് ഈ സമയത്ത് ഭക്ഷണം കണ്ടെത്തുക ദുഷ്കരമാകുമെന്നതിനാലാണ് ഇത്തരമൊരു തീരുമാനം. സന്നദ്ധ സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരും ആവും ഇത്തരത്തില്‍ ഭക്ഷണം വിതരണം ചെയ്യുക.

ഭുവനേശ്വര്‍, കട്ടക്ക്, സമ്പാല്‍പൂര്‍, റൂര്‍ക്കേല, ബ്രഹ്മാപൂര്‍ എന്നിവിടങ്ങളില്‍ ദിവസം തോറും 20000 രൂപയാണ് ഈ ആവശ്യത്തിലേക്ക് ചെലവിടുക.
മുന്സിപാലിറ്റികള്ക്ക് ഈ ആവശ്യത്തിലേക്കായി 5000 രൂപ വീതമാണ് ദിവസം തോറും ചെലവാക്കാന്‍ സാധിക്കുക. 18 മുതല്‍ 44 വയസ് വരെ പ്രായമുള്ളവര്‍ക്ക് വിതരണം ചെയ്യാനായി സ്വന്തമായി കോവിഡ് വാക്സിന് ശേഖരിക്കുകയാണ് ഒഡിഷ.
മുന്സിപാലിറ്റികള്ക്ക് ഈ ആവശ്യത്തിലേക്കായി 5000 രൂപ വീതമാണ് ദിവസം തോറും ചെലവാക്കാന്‍ സാധിക്കുക. 18 മുതല്‍ 44 വയസ് വരെ പ്രായമുള്ളവര്‍ക്ക് വിതരണം ചെയ്യാനായി സ്വന്തമായി കോവിഡ് വാക്സിന് ശേഖരിക്കുകയാണ് ഒഡിഷ.
Keywords: News, National, Odisha, Bhuvaneswar, India, Corona, COVID-19, Odisha CM Naveen Patnaik sanctions Rs 60 lakh for feeding stray dogs, cattle during Covid lockdown.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.