അമിത വേഗതയിലെത്തിയ വാന്‍ ഇടിച്ച് ബൈക് യാത്രികരായ അച്ഛനും 2 പെണ്‍മക്കള്‍ക്കും പേരക്കുട്ടിക്കും ദാരുണാന്ത്യം
Apr 6, 2022, 16:56 IST
ഒഡിഷ: (www.kvartha.com 06.04.2022) അമിത വേഗതയിലെത്തിയ വാന്‍ ഇടിച്ച് ബൈക് യാത്രികരായ അച്ഛനും രണ്ടു പെണ്‍മക്കള്‍ക്കും പേരക്കുട്ടിക്കും ദാരുണാന്ത്യം. ചൊവ്വാഴ്ച ഒഡിഷയിലെ ഗഞ്ചം ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്.
ജയറാം ജോലി കഴിഞ്ഞ് ഗ്രാമത്തിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. അമിതവേഗതയിലെത്തിയ വാന്‍ പിന്നില്‍ നിന്നും മോടോര്‍ സൈകിളില്‍ ഇടിച്ച ശേഷം ഇരകളുടെ മുകളിലൂടെ കയറിയിറങ്ങുകയായിരുന്നുവെന്നാണ് വിവരം. ജയറാം സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റുള്ളവരെ അടുത്തുള്ള സബ് ഡിവിഷനല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും പെണ്‍മക്കള്‍ മരിച്ചിരുന്നു.
കൊച്ചുമകനെ ഗുരുതരാവസ്ഥയില്‍ മഹാരാജ കൃഷ്ണ ചന്ദ്ര ഗജപതി (എംകെസിജി) മെഡികല്‍ കോളജിലേക്ക് മാറ്റി. തുടര്‍ന്ന് ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. അപകടം സംഭവിച്ചതിന് പിന്നാലെ പികപ് വാന്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ആള്‍ക്കൂട്ടം ടയറുകള്‍ കത്തിക്കുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.
Keywords: Odisha: Father, 2 daughters and grandson travelling on bike die after being hit by speeding van, Odisha, News, Local News, Accidental Death, Hospital, Treatment, Family, National.
ജയറാം നായക്, പെണ്‍മക്കളായ റിങ്കി നായക്, ലക്ഷ്മി പത്ര, ചെറുമകന്‍ ബിശ്വജിത് പത്ര എന്നിവരാണ് മരിച്ചത്. മുനിഗഡി ഗ്രാമത്തിലെ താമസക്കാരായിരുന്നു ഇവര്‍.
ജയറാം ജോലി കഴിഞ്ഞ് ഗ്രാമത്തിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. അമിതവേഗതയിലെത്തിയ വാന്‍ പിന്നില്‍ നിന്നും മോടോര്‍ സൈകിളില്‍ ഇടിച്ച ശേഷം ഇരകളുടെ മുകളിലൂടെ കയറിയിറങ്ങുകയായിരുന്നുവെന്നാണ് വിവരം. ജയറാം സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റുള്ളവരെ അടുത്തുള്ള സബ് ഡിവിഷനല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും പെണ്‍മക്കള്‍ മരിച്ചിരുന്നു.
കൊച്ചുമകനെ ഗുരുതരാവസ്ഥയില്‍ മഹാരാജ കൃഷ്ണ ചന്ദ്ര ഗജപതി (എംകെസിജി) മെഡികല്‍ കോളജിലേക്ക് മാറ്റി. തുടര്‍ന്ന് ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. അപകടം സംഭവിച്ചതിന് പിന്നാലെ പികപ് വാന്‍ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ആള്‍ക്കൂട്ടം ടയറുകള്‍ കത്തിക്കുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.
Keywords: Odisha: Father, 2 daughters and grandson travelling on bike die after being hit by speeding van, Odisha, News, Local News, Accidental Death, Hospital, Treatment, Family, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.