അനാഥയായ 13കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; സര്‍പാഞ്ചിന് 60,000 രൂപ പിഴ

 


ഭുവനേശ്വര്‍: (www.kvartha.com 19.09.15) പ്രായപൂര്‍ത്തിയാകാത്ത 13കാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ സര്‍പാഞ്ചിന് ഖാപ്പ് പഞ്ചായത്ത് പിഴ ചുമത്തി. 60,000 രൂപയാണ് പിഴ ഈടാക്കിയത്. ഒറീസയിലെ മാര്‍കാന്‍ഗിരി ജില്ലയിലെ പൂര്‍ണ ചിംറ്റപ്പള്ളി ഗ്രാമപഞ്ചായത്തിലെ മുതിര്‍ന്ന ഗ്രാമവാസികളാണ് ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്.

അനാഥയായ പതിമൂന്നുകാരി അമ്മാവന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇവിടെ നിന്നും പെണ്‍കുട്ടി
സര്‍പാഞ്ച് പ്രഹളാദ് പാങ്ങി എന്നയാളുടെ വീട്ടില്‍ ജോലി ചെയ്തുവരികയായിരുന്നു. എന്നാല്‍ ഇയാള്‍ വീട്ടില്‍ ആരുമില്ലാത്ത അവസരത്തില്‍ പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് നിരന്തരം പീഡിപ്പിക്കുക പതിവായിരുന്നു.

പെണ്‍കുട്ടി ഇപ്പോള്‍ അഞ്ച് മാസം ഗര്‍ഭിണിയാണ്. സംഭവശേഷം സര്‍പാഞ്ച് ഒളിവിലാണ്. പിഴചുമത്തിയ 60,000 രൂപയില്‍ പകുതി ഗ്രാമഫണ്ടിലേക്കും പകുതി പെണ്‍കുട്ടിയെ മറ്റെവിടേയ്‌ക്കെങ്കിലും വിവാഹം ചെയ്ത് വിടാന്‍  വീട്ടുകാര്‍ക്ക് നല്‍കാനുമാണ് ഖാപ്പ് പഞ്ചായത്ത് ഉത്തരവിട്ടത്.
അനാഥയായ 13കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; സര്‍പാഞ്ചിന് 60,000 രൂപ പിഴ

Also Read:
കര്‍ണാടക മദ്യം വില്‍ക്കുന്നത് പിടികൂടാനെത്തിയ പോലീസുകാരന് മര്‍ദനം

Keywords:  Odisha ‘khap’ fines Sarpanch Rs 60, 000 for molesting minor!, Girl, Marriage, Pregnant Woman, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Share this story

wellfitindia