500 കോടിയുടെ ആഡംഭര വിവാഹം; ജനാര്‍ദന റെഡ്ഡി കുടുങ്ങുമോ? 100 കോടി വെളുപ്പിക്കാന്‍ സഹായിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

 


ബംഗളൂരു: (www.kvartha.com 11.12.2016) 500 കോടിയുടെ ആഡംഭര വിവാഹം നടത്തിയ ഖനി വ്യവസായിയും കര്‍ണാടക മുന്‍ ബി ജെ പി മന്ത്രിയുമായ ജനാര്‍ദന റെഡ്ഡി കുടുങ്ങിയേക്കും. 100 കോടി രൂപ വെളുപ്പിക്കാന്‍ ജനാര്‍ദന റെഡ്ഡിയെ സഹായിച്ചെന്ന ആരോപണ വിധേയനായ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു.

500 കോടിയുടെ ആഡംഭര വിവാഹം; ജനാര്‍ദന റെഡ്ഡി കുടുങ്ങുമോ? 100 കോടി വെളുപ്പിക്കാന്‍ സഹായിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കര്‍ണാടക അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഭീമാ നായിക്ക് ആണ് അറസ്റ്റിലായത്. ഭീമാ നായികിന്റെ ഡ്രൈവര്‍ കെ സി രമേഷ് ഗൗഡ കഴിഞ്ഞ ചൊവ്വാഴ്ച ജീവനൊടുക്കിയിരുന്നു. ഗൗഡയുടെ ആത്മഹത്യാ കുറിപ്പിലാണ് 100 കോടി രൂപ വെളുപ്പിച്ചതായുള്ള വെളിപ്പെടുത്തല്‍ ഉണ്ടായത്. പണം വെളുപ്പിക്കാന്‍ 20 ശതമാനം കമ്മീഷനായി ഭീമാ നായിക്ക് വാങ്ങിയെന്നും, ഈ രഹസ്യങ്ങള്‍ അറിയാവുന്ന തന്റെ ജീവന് ഭീഷണിയുണ്ടെന്നും ഗൗഡയുടെ ആത്മഹത്യാ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി ഭീമാ നായികിനെ അറസ്റ്റ് ചെയ്തത്. ഭീമാ നായിക്കിന്റെ നിലവിലെ ഡ്രൈവര്‍ മുഹമ്മദിനേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഖനി അഴിമതിക്കേസില്‍ ജയിലിലായിരുന്ന ജനാര്‍ദന റെഡ്ഡി കേസില്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് പുറത്തിറങ്ങിയാണ് കഴിഞ്ഞ മാസം മകളുടെ ആഡംബര വിവാഹം നടത്തിയത്.

Keywords : Bangalore, Accused, Arrested, Investigates, Police, National, Official Allegedly Close to Janardhana Reddy Arrested After Driver's Suicide.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia