ഉത്തരേന്‍ഡ്യയില്‍ കോവിഡ് ആശങ്ക വര്‍ധിക്കുന്നു; താജ്മഹലിലെയും ആഗ്ര കോട്ടയിലെയും ടികെറ്റ് കൗണ്ടെറുകള്‍ അടച്ചു
Jan 4, 2022, 12:05 IST
ന്യൂഡെല്‍ഹി: (www.kvartha.com 04.01.2022) രാജ്യത്തെ നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് താജ്മഹലിലെയും ആഗ്രാ കോട്ടയിലെയും ടികെറ്റ് കൗണ്ടെറുകള്‍ അടച്ചു. അതേസമയം രണ്ട് സ്മാരകങ്ങളും പൂര്‍ണമായി അടച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. കൗണ്ടെറുകള്‍ക്ക് മുന്നില്‍ ക്രമാതീതമായി തിരക്ക് വര്‍ധിച്ചതോടെയാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്ന് ആര്‍കിയോളജി വകുപ്പ് സൂപ്രണ്ട് ഡോ. രാജ്കുമാര്‍ പട്ടേല്‍ പറഞ്ഞു. ഓണ്‍ലൈനായി ടികെറ്റ് ബുക് ചെയ്യാമെങ്കിലും വളരെ കുറച്ച് പേര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.
കഴിഞ്ഞ 24 മണിക്കൂറിനിടെ ഉത്തര്‍പ്രദേശില്‍ 514 പുതിയ കോവിഡ് കേസുകളാണ് റിപോര്‍ട് ചെയ്തത്. എട്ട് പേര്‍ക്ക് ഒമിക്രോണും സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടാം തരംഗത്തെ തുടര്‍ന്ന് അടച്ചിട്ട രണ്ട് സ്മാരകങ്ങളും ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് തുറന്നതെങ്കിലും കൗണ്ടെറിലൂടെ ടികെറ്റ് വില്‍പന ആരംഭിച്ചത് കഴിഞ്ഞമാസമാണ്.
മഹാരാഷ്ട്രയിലും (568) ഡെല്‍ഹിയിലുമാണ് (382) ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകളുള്ളത്. കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ ആശുപത്രികളില്‍ ഐസിയുവും കിടക്കകളും അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്ന് കേന്ദ്രസര്‍കാര്‍ സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും നിര്‍ദേശിച്ചിട്ടുണ്ട്.
Keywords: New Delhi, News, National, Ticket, Taj Mahal, Closed, COVID-19, Central Government, Offline ticket counters of Taj Mahal, Agra Fort closed in view of Covid-19
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.