കോര്‍പ്പറേറ്റ് ചാരവൃത്തി; നടന്നത് കോടികളുടെ കുംഭകോണമെന്ന് മുന്‍ മാധ്യമപ്രവര്‍ത്തകന്‍
Feb 22, 2015, 10:00 IST
ന്യൂഡല്‍ഹി: (www.kvartha.com 22/02/2015) വിവിധ മന്ത്രാലയങ്ങളില്‍ നിന്ന് നിരവധി ചാരവൃത്തി കേസുകളിലൂടെ 10,000 കോടി രൂപയുടെ അഴിമതി നടന്നിരുന്നതായി അറസ്റ്റിലായ മാധ്യമപ്രവര്‍ത്തകന്‍. പെട്രോളിയം മന്ത്രാലയം ഉള്‍പ്പടെയുള്ള പ്രധാന മന്ത്രാലയങ്ങളില്‍ നിന്നാണ് കുംഭകോണം നടന്നിരുന്നതെന്നും ചാരവൃത്തികേസില്‍ പങ്കാളിയായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ ശാന്തനു സൈക്യ ശനിയാഴ്ച പറഞ്ഞു. കേസില്‍ സര്‍ക്കാരിന്റെ രേഖകള്‍ ചോര്‍ത്തിയത് സംബന്ധിച്ച് ചോദ്യം ചെയ്യാന്‍ വിളിച്ച് വരുത്തിയ സൈക്യയെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്ന സമയത്തായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.
അടുത്ത ദിവസങ്ങളിലായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കാനിരുന്ന ബജറ്റ് വിവരങ്ങളടക്കം ചോര്‍ന്നിരുന്നു. ഇത് കൂടാതെ ദേശ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളും ചോര്‍ന്നതായി ഡല്‍ഹി പോലീസ് അറിയിച്ചിട്ടുണ്ട്.
പെട്രോളിയം മന്ത്രാലയം, ധനമന്ത്രാലയം എന്നിവക്ക് പുറമെ പ്രതിരോധം, ഊര്‍ജം, കല്‍ക്കരി, തുടങ്ങിയ മന്ത്രാലയങ്ങളിലെ വിവരങ്ങളും ചോര്‍ന്നതായി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കേസില്‍ അഞ്ചു കോര്‍പറേറ്റ് ജീവനക്കാര്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസങ്ങളില്‍ ചാരപ്പണിയുമായി ബന്ധപ്പെട്ട് 12 പേരാണ് അറസ്റ്റിലായത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസിലെ കോര്‍പറേറ്റ് വിഭാഗം മാനേജര്‍ ശൈലേഷ് സക്‌സേന, എസ്സാര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വിനയ്കുമാര്‍, കെയ്ന്‍ ഇന്ത്യ ജനറല്‍ മാനേജര്‍ കെ.കെ നായിക്, ജൂബിലന്റ് എനര്‍ജിയുടെ സീനിയര്‍ എക്‌സിക്യൂട്ടീവ് സുഭാഷ് ചന്ദ്ര, എ.ഡി.എ.ജി റിലയന്‍സില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജരായ ഋഷി ആനന്ദ് എന്നിവരാണ് പിടിയിലായ കോര്‍പറേറ്റ് ജീവനക്കാര്‍

Also Read:
18 വര്‍ഷം നമ്മെയൊക്കെ ലക്ഷ്യസ്ഥാനത്തെത്തിച്ച മുഹമ്മദ് ജീവിതത്തോട് പൊരുതുന്നു; നീളണം കരുണയുടെ കൈകള്‍

Keywords: Petrol, New Delhi, Journalist, Arrest, Media, Budget, Finance, Reliance, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.