Mirabai Chanu | വംശീയ കലാപത്തില്‍ വലയുന്ന മണിപ്പൂരില്‍ സമാധാനം കൊണ്ടുവരണമെന്ന് പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും അഭ്യര്‍ഥിച്ച് ഒളിംപിക് മെഡല്‍ ജേതാവ് മീരാഭായ് ചാനു

 


ന്യൂഡെല്‍ഹി: (www.kvartha.com) വംശീയ കലാപത്തില്‍ വലയുന്ന മണിപ്പൂരില്‍ സമാധാനം കൊണ്ടുവരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടും അഭ്യര്‍ഥിച്ച് ഒളിംപിക് മെഡല്‍ ജേതാവ് മീരാഭായ് ചാനു.

സുരക്ഷാ കാരണങ്ങളാല്‍ പരിശീലന സെഷനുകള്‍ ഒഴിവാക്കി വീട്ടിലിരിക്കേണ്ടി വരുന്നു. സംഘര്‍ഷം വടക്കുകിഴക്കന്‍ മേഖലകളില്‍ നിന്നുള്ള കായികതാരങ്ങളെ ദീര്‍ഘകാലത്തേക്ക് ബാധിക്കുമെന്നും നിലവില്‍ അമേരികയില്‍ പരിശീലനത്തിലുള്ള ഭാരോദ്വഹന താരം പറഞ്ഞു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരം മണിപ്പൂരില്‍ ഉടന്‍ സമാധാനം പുനസ്ഥാപിക്കണമെന്ന് മോദിയോട് കൈകൂപ്പി അപേക്ഷിക്കുന്നത്.

മീരാഭായ് ചാനുവിന്റെ അഭ്യര്‍ഥന:

മണിപ്പൂരിലെ സംഘര്‍ഷം മൂന്ന് മാസത്തോട് അടുക്കുമ്പോഴും സമാധാനം അകലെയാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് കായികതാരങ്ങള്‍ക്കൊന്നും പരിശീലനം നടത്താനാകുന്നില്ല. വിദ്യാര്‍ഥികളുടെ പഠനവും മുടങ്ങി. നിരവധി ജീവനുകള്‍ നഷ്ടപ്പെടുകയും വീടുകള്‍ കത്തിനശിക്കുകയും ചെയ്തു. എനിക്ക് മണിപ്പൂരില്‍ വീടുണ്ട്, വരാനിരിക്കുന്ന ലോക ചാംപ്യന്‍ഷിപുകള്‍ക്കും ഏഷ്യന്‍ ഗെയിംസിനും തയാറെടുക്കുന്നതിന്റെ ഭാഗമായി ഞാന്‍ നിലവില്‍ യുഎസിലാണ്.

മണിപ്പൂരില്‍ ഇല്ലെങ്കിലും ഈ സംഘര്‍ഷം എന്ന് അവസാനിക്കുമെന്ന ചിന്തയിലാണ് എപ്പോഴും -മീരാഭായ് ചാനു പറയുന്നു. രാജ്യത്തെ ഏറ്റവും മികച്ച കായിക താരത്തിനുള്ള ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന അവാര്‍ഡ് (2018) മീരാഭായ് ചാനു നേടിയിട്ടുണ്ട്.

Mirabai Chanu | വംശീയ കലാപത്തില്‍ വലയുന്ന മണിപ്പൂരില്‍ സമാധാനം കൊണ്ടുവരണമെന്ന് പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും അഭ്യര്‍ഥിച്ച് ഒളിംപിക് മെഡല്‍ ജേതാവ് മീരാഭായ് ചാനു

മെയ് മൂന്നിന് തുടങ്ങിയ സംസ്ഥാനത്തെ മെയ്‌തേയ്, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇതുവരെ 150ഓളം ജീവനുകളാണ് നഷ്ടമായത്. ആക്രമണം ഭയന്ന് ആയിരക്കണക്കിന് പേര്‍ നാടുവിട്ടു. നിരവധി വീടുകളും സ്ഥാപനങ്ങളും അക്രമികള്‍ അഗ്‌നിക്കിരയാക്കി. എന്നിട്ടും വിഷയത്തില്‍ പ്രതികരിക്കാനോ, സംസ്ഥാനം സന്ദര്‍ശിക്കാനോ പ്രധാനമന്ത്രി തയാറായിട്ടില്ല. വിഷയത്തില്‍ മൗനം തുടരുന്ന പ്രധാനമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ പാര്‍ടികള്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

Keywords:  Olympic Medallist Mirabai Chanu appeals to PM Modi to end conflict in Manipur, New Delhi, News, Olympic Medallist Mirabai Chanu, Manipur Clash, Appeals To PM Modi, Twitter, Criticism, Death, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia