കശ്മീരിൽ കല്ലേറിൽ പ്രതികളാക്കപ്പെടുന്നവർക്ക് പാസ്പോർടും സർകാർ ജോലിയും നൽകില്ല; ഉത്തരവിനെതിരെ ഉമർ അബ്ദുല്ല
Aug 2, 2021, 13:28 IST
ശ്രീനഗർ: (www.kvartha.com 02.08.2021) കല്ലേറ് കേസിലൊ സർകാരിനെതിരെയുള്ള പ്രക്ഷോഭ കേസുകളിലോ പ്രതികളാകുന്നവർക്ക് പാസ്പോർടോ സർകാർ ജോലിയോ നൽകില്ലെന്ന ഉത്തരവിനെതിരെ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ല. ജമ്മു കശ്മീർ സർക്കാരിന് വേണ്ടി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്മെന്റ് ആണ് ഉത്തരവ് പുറത്തിറക്കിയത്. ആരെ വേണമെങ്കിലും പ്രതിയാക്കാവുന്ന സാഹചര്യം നിലനിൽക്കുന്ന കശ്മീരിൽ ഈ ഉത്തരവ് ദുരുപയോഗം ചെയ്യുമെന്നും ഉമർ അബ്ദുല്ല പറഞ്ഞു. കോടതി കുറ്റവാളിയാണെന്ന് തീർപ്പ് കൽപ്പിക്കാതെ ഇത്തരം കാര്യങ്ങളിൽ തീരുമാനം എടുക്കരുതെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.
നിരവധി പേർ ഇത്തരത്തിൽ കുടുങ്ങി. പ്രതികളാക്കപ്പെട്ട നിരവധി പേർ നിരപരാധികളാണെന്ന് കോടതിയിൽ തെളിഞ്ഞു. ഒരു എക്സിക്യൂട്ടീവ് ഉത്തരവിനെ കോടതി വിധിയായി കണക്കാക്കാൻ ആകില്ല. ഒരാൾ കുറ്റവാളിയാണോ നിരപരാധിയാണോ എന്ന് കോടതിയാണ് തീരുമാനിക്കേണ്ടത്. അവ്യക്തമായ, പൊലീസ് റിപോർട്ടുകളുടെ അടിസ്ഥാനത്തിൽ ഇത്തരം നടപടികൾ സ്വീകരിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ചയാണ് ജമ്മു കശ്മീർ സർക്കാരിന് വേണ്ടി പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) ഉത്തരവ് പുറപ്പെടുവിച്ചത്. കല്ലേറിലോ സർക്കാറിനെ അട്ടിമറിക്കാനുള്ള പ്രവർത്തനങ്ങളിലോ ഉൾപ്പെടുന്നവർക്ക് സെക്യൂരിറ്റി ക്ലിയറൻസ് ലഭിക്കില്ലെന്നാണ് ഉത്തരവ്.കാശ്മീരിൽ സർകാർ ജോലിയോ പാസ്പോർട്ടോ ലഭിക്കാൻ സെക്യൂരിറ്റി ക്ലീയറൻസ് നിർബന്ധമാണ്.
SUMMARY: Earlier in May this year, following a similar order to weed out employees in government service after scrutiny for proof of involvement in anti-national activities or actions endangering the security of the country, three persons were dismissed.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.