Assaulted | മുംബൈയില്‍ വിദേശ യൂട്യൂബര്‍ക്ക് നേരെ യുവാവിന്റെ അതിക്രമം; ലൈവ് വീഡിയോ എടുത്തിരുന്ന യുവതിയുടെ കയ്യില്‍ കയറി പിടിച്ച് 'ലിഫ്റ്റ് തരാമെന്ന്' പറയുന്ന ദൃശ്യങ്ങള്‍ പുറത്ത്; സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം

 




മുംബൈ: (www.kvartha.com) മുംബൈയില്‍ വിദേശ യൂട്യൂബര്‍ക്ക് നേരെ യുവാവിന്റെ അതിക്രമം. ദക്ഷിണ കൊറിയയില്‍നിന്നുള്ള യൂട്യൂബര്‍ക്കാണ് മുംബൈയിലെ തെരുവില്‍ വച്ച് ദുരനുഭവം നേരിട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം നടക്കുന്നു. 

വിഷയത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് മുംബൈ പൊലീസ് അറിയിച്ചു. എന്നാല്‍ സംഭവം അന്വേഷിക്കുന്നുണ്ടെന്നും യുവതിയോട് പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുംബൈ പൊലീസ് വ്യക്തമാക്കി.

ബുധനാഴ്ച വൈകിട്ടാണ് സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധത്തിന് ഇടയാക്കിയ സംഭവം അരങ്ങേറിയത്. സബേര്‍ബന്‍ ഖാര്‍ മേഖലയില്‍ രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. ഇതിന്റെ വീഡിയോ ട്വിറ്ററില്‍ പ്രചരിക്കുന്നുണ്ട്. മുംബൈയില്‍ വച്ച് ലൈവ് വീഡിയോ എടുത്തിരുന്ന യുവതിയുടെ കയ്യില്‍ ഒരാള്‍ കയറിപ്പിടിക്കുന്നതാണ് പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്. 

Assaulted | മുംബൈയില്‍ വിദേശ യൂട്യൂബര്‍ക്ക് നേരെ യുവാവിന്റെ അതിക്രമം; ലൈവ് വീഡിയോ എടുത്തിരുന്ന യുവതിയുടെ കയ്യില്‍ കയറി പിടിച്ച് 'ലിഫ്റ്റ് തരാമെന്ന്' പറയുന്ന ദൃശ്യങ്ങള്‍ പുറത്ത്; സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രതിഷേധം


ഈ സമയം ആയിരത്തിലധികം പേരാണ് യുവതിയുടെ ലൈവ് കണ്ടുകൊണ്ടിരുന്നത്. ഇവരെല്ലാം ഈ ആക്രമണം തല്‍സമയം കാണുകയും ചെയ്തു. ലൈവ് വീഡിയോ ചെയ്തിരുന്ന യുവതിയോട് ലിഫ്റ്റ് വാഗ്ദാനം ചെയ്താണ് യുവാവ് സമീപിക്കുന്നത്. പ്രതിഷേധിച്ചിട്ടും യുവതിയുടെ കയ്യില്‍ക്കയറി പിടിക്കുന്നതും ഉമ്മ വയ്ക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. 

യുവാവ് അടുത്തേക്ക് വരാന്‍ ശ്രമിക്കുമ്പോള്‍ യുവതി ശാന്തതയോടെ സ്ഥലത്തുനിന്ന് പോകാന്‍ ശ്രമിക്കുന്നുണ്ട്. തുടര്‍ന്ന് കുറച്ച് ദൂരം പിന്നിട്ടപ്പോള്‍ പിന്നാലെ മറ്റൊരാള്‍ക്കൊപ്പം ബൈകിലെത്തിയ യുവാവ് വീണ്ടും ലിഫ്റ്റ് വാഗ്ദാനം ചെയ്യുന്നു. അപ്പോള്‍, 'എന്റെ വീട് അടുത്തുതന്നെയാണെന്ന' മറുപടി യുവതി നല്‍കുന്നുണ്ട്. മ്യോചി എന്ന യുവതിയുടെ നേര്‍ക്കാണ് അക്രമം ഉണ്ടായതെന്ന് പിന്നീട് സമൂഹമാധ്യമത്തിലൂടെ സ്ഥിരീകരിച്ചു.

Keywords:  News,Foreign,attack,Woman,Local-News,Mumbai,Video,Social-Media,Protest, Youth,Complaint,Twitter,National, On camera: 'Foreign' national assaulted on Mumbai street during live streaming, police respond
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia