ചെന്നൈ: (www.kvartha.com 04.08.2021) ചാനൽ ഓഫീസിൽ വാളും പരിചയുമായി അതിക്രമിച്ച് കയറിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ സത്യം ടിവിയുടെ ഓഫീസിലാണ് ആക്രമണമുണ്ടായത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. വാളും പരിചയുമായി എത്തിയ ആൾ ഓഫീസ് സാധനങ്ങൾ നശിപ്പിക്കുകയായിരുന്നു. വാളും പരിചയും ഗിത്താർ ബാഗിൽ ഒളിപ്പിച്ചാണ് ഇയാൾ ഓഫീസിനകത്ത് കടന്നത്. ചാനലിന്റെ മാനേജിംഗ് ഡയറക്ടർ ഐസക് ലിവിങ്സ്റ്റൺ ആണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
തന്നെയായിരുന്നു അക്രമി ലക്ഷ്യം വെച്ചതെന്ന് ലിവിങ്സ്റ്റൺ പറഞ്ഞു. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ ആക്രമണത്തിന് കാരണം എന്തെന്ന് വ്യക്തമല്ലെന്ന് ലിവിങ്സ്റ്റൺ വ്യക്തമാക്കി.
അതേസമയം ചെന്നൈയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സംഭവത്തോട് പ്രതികരിക്കാൻ തയ്യാറായില്ല. എന്നാൽ രാജേഷ് കുമാർ എന്നയാളാണ് അക്രമം നടത്തിയതെന്ന തിരിച്ചറിഞ്ഞതായി റോയപുരം സ്റ്റേഷനിലെ പൊലീസുകാരൻ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. കോയമ്പത്തൂരുകാരനായ രാജേഷ് കുമാർ പിന്നീട് ഗുജറാത്തിലേയ്ക്ക് മാറിയിരുന്നു. കാറിലാണ് രാജേഷ് കുമാർ ചെന്നൈയിൽ എത്തി ആക്രമണം നടത്തിയത്.
സത്യം ടിവി ചാനലിന്റെ ഓഫിസിലുണ്ടായ ആക്രമണത്തെ ചെന്നൈ പ്രസ് ക്ലബ് അപലപിച്ചു. ഇത്തരം അക്രമങ്ങൾ തടയാൻ തമിഴ്നാട് സർക്കാർ കർശനമായ നിയമങ്ങൾ കൊണ്ടുവരണമെന്ന് ചെന്നൈ പ്രസ് ക്ലബ് ജോയിന്റ് സെക്രട്ടറി ഭാരതി തമിഴൻ ആവശ്യപ്പെട്ടു.
SUMMARY: The Chennai Press Club has condemned the attack. Mr Bharathi Tamilan, joint secretary, Chennai Press Club, has appealed to the Tamil Nadu government to enact a law for the safety of journalists and their offices.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.