മോഡി അനുഗ്രഹം തേടി മാതാവിന്റെ അരികില്‍

 


ഗാന്ധിനഗര്‍:  (www.kvartha.com 16.05.2014)  ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം അറിവായപ്പോള്‍ തന്നെ പ്രധാനമന്ത്രി സ്ഥാനം ഉറപ്പിച്ച ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ആദ്യമെത്തിയത് മാതാവിന്റെ അനുഗ്രഹം വാങ്ങാനാണ്. ഗാന്ധിനഗറിലെ വസതിയിലെത്തിയ മോഡി  മാതാവ് ഹീരാബെന്നിന്റെ  ആശിര്‍വാദവും വാങ്ങി മടങ്ങി.

മോഡി അനുഗ്രഹം തേടി മാതാവിന്റെ അരികില്‍മാതാവിനൊപ്പം  നില്‍ക്കുന്ന ചിത്രം ഉടന്‍ തന്നെ മോഡി ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. തന്റെ ആശിര്‍വാദം എന്നും മകനൊപ്പമുണ്ടെന്നും മകന്‍ രാജ്യത്തെ വികസനത്തിലേക്ക് നയിക്കുമെന്നും മോഡിയുടെ  സന്ദര്‍ശന ശേഷം ഹീരാബെന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ബി ജെ പിക്ക് തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടിയപ്പോള്‍ അത് രാജ്യത്തിന്റെ
വിജയമെന്നായിരുന്നു  മോഡിയുടെ ആദ്യ പ്രതികരണം. രാജ്യത്തിന്റെ നല്ല ദിനങ്ങളാണ് വരാനിരിക്കുന്നതെന്നും മോദി ട്വിറ്ററിലൂടെ പറഞ്ഞു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  On Victory Day, Narendra Modi Tweets a Selfie With His Mother, Chief Minister, Prime Minister, Twitter, BJP, Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia