Allegation | കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ എഎപി മന്ത്രി സത്യേന്ദര്‍ ജയിന് തിഹാര്‍ ജയിലില്‍ വിഐപി പരിഗണന': ഒരാള്‍ കാല് തടവിക്കൊടുക്കുന്ന വീഡിയോ പുറത്തുവിട്ട് ബിജെപി

 


ന്യൂഡെല്‍ഹി: (www.kvartha.com) എഎപി മന്ത്രി സത്യേന്ദര്‍ ജയിന് തിഹാര്‍ ജയിലില്‍ വിഐപി പരിഗണന നല്‍കുന്നതായുള്ള ആരോപണം ശരിവയ്ക്കുന്ന വീഡിയോ പുറത്തുവിട്ട് ബിജെപി. കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ഇക്കഴിഞ്ഞ മേയില്‍ ആണ് ജയിന്‍ അറസ്റ്റിലായത്.

തിഹാര്‍ ജയിലില്‍ ഒരാള്‍ ജയിന് കാല് തടവിക്കൊടുക്കുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജയിന് ജയിലില്‍ വഴിവിട്ട സഹായം നല്‍കിയെന്ന പേരില്‍ ജയില്‍ സൂപ്രണ്ട് അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Allegation | കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ എഎപി മന്ത്രി സത്യേന്ദര്‍ ജയിന് തിഹാര്‍ ജയിലില്‍ വിഐപി പരിഗണന': ഒരാള്‍ കാല് തടവിക്കൊടുക്കുന്ന വീഡിയോ പുറത്തുവിട്ട് ബിജെപി

തിഹാര്‍ ജയിലിലെ സെലില്‍ സത്യേന്ദര്‍ ജയിന്റെ കാലും നടുവും തലയുമാണ് തിരുമ്മുന്നതെന്നു പുറത്തുവന്ന വീഡിയോകളില്‍നിന്ന് വ്യക്തമാകും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ED) ജയിലില്‍ ജയിന് ആഡംബര ജീവിതം ആയിരുന്നുവെന്ന് ആരോപിച്ചിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഡെല്‍ഹി കോടതിയില്‍ സമര്‍പിച്ചിരുന്നു. ഡെല്‍ഹി എഎപി സര്‍കാരില്‍ ജയില്‍ വകുപ്പും കൈകാര്യം ചെയ്തിരുന്നത് ജയിന്‍ ആയിരുന്നു.

സാമ്പത്തിക തട്ടിപ്പുകേസില്‍ അറസ്റ്റിലായ സുകാഷ് ചന്ദ്രശേഖറാണ് ജയിനിന് ജയിലില്‍ വിഐപി പരിഗണന ലഭിക്കുന്നുവെന്ന് ആരോപിച്ച് ലഫ്. ഗവര്‍ണര്‍ക്ക് കത്ത് അയച്ചത്.

Keywords: On Viral Video Of Delhi Minister Getting Massage In Jail, AAP vs BJP', New Delhi, News, Politics, Allegation, Video, AAP, BJP, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia