ONDC | സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയവയ്ക്ക് പകരം കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ഓർഡർ ചെയ്യാം; അറിയാം ഈ കേന്ദ്ര സർക്കാർ പ്ലാറ്റ്‌ഫോമിനെ

 


ന്യൂഡെൽഹി: (www.kvartha.com) രാജ്യത്തെ ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് കമ്പനികളുടെ കുത്തക അവസാനിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച മികച്ച ഡിജിറ്റൽ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാണ് ഒഎൻഡിസി (ONDC). ഈ പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യം ഡിജിറ്റൽ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ ന്യായമായ വ്യാപാരം നടക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ്.

ONDC | സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയവയ്ക്ക് പകരം കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ഓർഡർ ചെയ്യാം; അറിയാം ഈ കേന്ദ്ര സർക്കാർ പ്ലാറ്റ്‌ഫോമിനെ

സ്വിഗ്ഗി (Swiggy), സൊമാറ്റോ (Zomato) എന്നിവയെ അപേക്ഷിച്ച് ഒഎൻഡിസിയിൽ വിലക്കുറവിൽ ഭക്ഷണം ലഭ്യമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഈ പ്ലാറ്റ്‌ഫോമിൽ നിന്ന് വിലക്കുറവിൽ ഭക്ഷണം ഓർഡർ ചെയ്തതിന്റെ ബില്ലുകൾ നിരവധി ആളുകൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കിടുന്നു. സർക്കാർ തയ്യാറാക്കിയ ഈ ഡിജിറ്റൽ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ, ഭക്ഷണ സാധനങ്ങൾ മുതൽ മറ്റ് പലതും വളരെ കുറഞ്ഞ വിലയിൽ ലഭ്യമാണ്.

ഒഎൻഡിസിയിൽ ഭക്ഷണം എങ്ങനെ ഓർഡർ ചെയ്യാം?

ഒഎൻ‌ഡി‌സിക്ക് ഔദ്യോഗിക ആപ്പൊന്നും ഇല്ലെന്നതാണ് ശ്രദ്ധേയം. പേടിഎം (Paytm) അല്ലെങ്കിൽ മാജിക്‌പിൻ (Magicpin) പോലുള്ള പങ്കാളി ആപ്പുകളുടെ സഹായത്തോടെ ഒഎൻ‌ഡി‌സി ഉപയോഗിക്കാം. ആപ്പ് തുറന്ന് 'ONDC' എന്ന് തിരയണം. അടുത്ത ഘട്ടത്തിൽ, സ്ക്രീനിലെ ഭക്ഷണവും പലചരക്ക് സാധനങ്ങളും എന്ന ഓപ്ഷനിൽ നിങ്ങൾ ക്ലിക്ക് ചെയ്യണം . അതിനുശേഷം ഭക്ഷണശാലകളും ഭക്ഷണസാധനങ്ങളും കാണാനാവും. ഇവിടെ നിന്ന് നിങ്ങൾക്ക് മിതമായ നിരക്കിൽ ഭക്ഷണം എളുപ്പത്തിൽ ഓർഡർ ചെയ്യാം.

ഈ പ്ലാറ്റ്ഫോം ലാഭമുണ്ടാക്കാൻ വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ളതല്ല. ഇക്കാരണത്താൽ, ഭക്ഷണ സാധനങ്ങൾ വളരെ കുറഞ്ഞ വിലയിൽ ലഭ്യമാണ്. നിലവിൽ ബെംഗളൂരു ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ മാത്രമാണ് ഒഎൻഡിസി സേവനം ലഭ്യമാകുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഒഎൻഡിസി ബീറ്റ ഫോർമാറ്റിൽ ലോഞ്ച് ചെയ്തത്. അടുത്തിടെ, പ്ലാറ്റ്‌ഫോം പലചരക്ക്, ഭക്ഷണ വിതരണ സേവനങ്ങൾ വാഗ്ദാനം ചെയ്തതോടെ നെറ്റിസൺമാരുടെ ശ്രദ്ധ നേടി.

Keywords: News, National, New Delhi, Technology, Lifestyle, ONDC, Swiggy, Zomato, E-commerce,   ONDC Vs Zomato Price Comparison and Know How To Order Food From ONDC.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia