Osteoarthritis | 2050 ആകുമ്പോഴേക്കും 100 കോടി ആളുകള്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന്റെ ഇരകളാകുമെന്ന് പഠനം; എന്താണ് ഈ സന്ധിരോഗം, വര്‍ധിക്കുന്നത് എന്തുകൊണ്ടാണ്, അറിയാം

 


ന്യൂഡെല്‍ഹി: (www.kvartha.com) ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ഗുരുതരമായ അസ്ഥി സംബന്ധമായ പ്രശ്‌നമാണ്. ഇത് ബാധിച്ചവരുടെ അസ്ഥികള്‍ ദുര്‍ബലമാവുകയും കടുത്ത വേദനയ്ക്കും വൈകല്യത്തിനും വരെ കാരണമാകുകയും ചെയ്യുന്നു. സന്ധികളിലും പേശികളിലും വേദന ഉണ്ടാകാം. ലാന്‍സെറ്റ് റുമാറ്റോളജി ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, 2050 ആകുമ്പോഴേക്കും ഏകദേശം 100 കോടി പേര്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന്റെ ഇരകളാകും.
   
Osteoarthritis | 2050 ആകുമ്പോഴേക്കും 100 കോടി ആളുകള്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന്റെ ഇരകളാകുമെന്ന് പഠനം; എന്താണ് ഈ സന്ധിരോഗം, വര്‍ധിക്കുന്നത് എന്തുകൊണ്ടാണ്, അറിയാം

പഠനം നടത്താന്‍, ഗവേഷകര്‍ 200 രാജ്യങ്ങളില്‍ നിന്നുള്ള ആളുകളെ പഠിച്ചു, അതില്‍ ലോകമെമ്പാടുമുള്ള 15 ശതമാനം പേര്‍ നിലവില്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ബാധിച്ചവരാണെന്ന് കണ്ടെത്തി. ഈ പഠനം നടത്തുന്നതിന് മുമ്പ്, 20 വര്‍ഷത്തെ ഡാറ്റ ശേഖരിച്ചു, അതായത് 1990 മുതല്‍ 2022 വരെയുള്ള വിവരങ്ങള്‍. 2020-ല്‍ 595 ദശലക്ഷം ആളുകള്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന് ഇരയായി. 1990-ല്‍ ഇത് 256 ദശലക്ഷമായിരുന്നു. ഈ സമയത്ത്, 38 വര്‍ഷത്തിനുള്ളില്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് രോഗികളില്‍ ഏകദേശം 132 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

സാധാരണയായി പ്രായമായവരില്‍ കണ്ടുവരുന്ന ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ഇപ്പോള്‍ കൗമാരക്കാരിലും കണ്ടു വരുന്നു എന്നതാണ്. 20നും 30നും ഇടയില്‍ പ്രായമുള്ളവരിലാണ് ഇപ്പോള്‍ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് കൂടുതലായും കണ്ടുവരുന്നത്.

ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്

അസ്ഥികളെ പൊതിഞ്ഞു സംരക്ഷിക്കുന്ന, എല്ലുകളുടെ അറ്റത്ത് കാണപ്പെടുന്ന സംരക്ഷിത ടിഷ്യു ആയ തരുണാസ്ഥിയ്ക്ക് കേടുപാടുകള്‍ സംഭവിക്കുന്ന അവസ്ഥയാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ്. ഇതുകാരണം അസ്ഥികള്‍ തമ്മില്‍ ഉരസുന്ന അവസ്ഥ ഉണ്ടാകുന്നു. ഇങ്ങനെ ഉരസുന്നത് വേദനയ്ക്ക് കാരണമാകും. മനുഷ്യ ശരീരത്തിലെ ഏത് സന്ധിയിലും ഈയവസ്ഥ സംഭവിക്കാം. എങ്കിലും സാധാരണയായി വിരല്‍, കൈകള്‍, തോളുകള്‍, നട്ടെല്ല്, കഴുത്ത്, താഴത്തെ പുറം, കാല്‍മുട്ടുകള്‍, ഇടുപ്പ് എന്നിവിടങ്ങളിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത്.

കാരണങ്ങള്‍

ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ഉണ്ടാകുന്നതിന് പിന്നില്‍ പല കാരണങ്ങളുണ്ടാകാം. ശാരീരികമായി സജീവമല്ലാത്തത്, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ശരീരഭാരം, കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവയുടെ കുറവ്, മറ്റ് മോശം ജീവിതശൈലി എന്നിവയും ഈ രോഗത്തിന് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. സാധാരണയായി, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് പ്രായമാകുമ്പോള്‍ ഉണ്ടാകാം, അതിനാല്‍ ചിലപ്പോള്‍ ജനിതക കാരണങ്ങളുണ്ടാകാം. സന്ധികള്‍ക്കുണ്ടാകുന്ന ക്ഷതം, ഉപാപചയ രോഗങ്ങള്‍ എന്നിവ മൂലവും ഇത് സംഭവിക്കാം.

തടയാനുള്ള വഴികള്‍

ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് തടയുന്നതില്‍ ഭക്ഷണക്രമവും വ്യായാമവും പ്രധാന പങ്ക് വഹിക്കുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, കായ്ഫലങ്ങള്‍ തുടങ്ങിയ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, അതുപോലെ സംസ്‌കരിച്ചതും ജങ്ക് ഫുഡും ഒഴിവാക്കുക. വ്യായാമവും ധ്യാനവും പതിവായി ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിലൂടെ, ഈ രോഗം വരാനുള്ള സാധ്യത കുറയ്ക്കാന്‍ കഴിയും. പുകവലി, മദ്യപാനം എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കുക. എല്ലുകളെ ശക്തിപ്പെടുത്തുന്ന വിറ്റാമിന്‍ ഡി, കാല്‍സ്യം തുടങ്ങിയ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.

Keywords: Osteoarthritis, Health, Disease, National News, Malayalam News, Health News, Health Tips, One billion people globally to have Osteoarthritis by 2050.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia