പാറ്റ്‌നയില്‍ മോഡി പങ്കെടുക്കാനിരുന്ന റാലിക്ക് തൊട്ട്മുമ്പ് സ്‌ഫോടന പരമ്പര; ഒരാള്‍ മരിച്ചു

 


പാറ്റ്‌ന: ബീഹാറിലെ പാറ്റ്‌നയില്‍ ഉണ്ടായ സ്‌ഫോടന പരമ്പരയില്‍ ഒരാള്‍ മരിച്ചു.  20 പേര്‍ക്ക് പരിക്കേറ്റു. ഗുജറാത്ത് മുഖ്യമന്ത്രിയും ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡി പങ്കെടുക്കാനിരുന്ന പാറ്റ്‌നയിലെ റാലിക്ക് തൊട്ടുമുമ്പായാണ് റെയില്‍വെ സ്‌റ്റേഷനിലും സിനിമാശാലയ്ക്കും സമീപമായി സ്‌ഫോടന പരമ്പര അരങ്ങേറിയത്.

രാവിലെ 9.45 നായിരുന്നു ആദ്യ സ്‌ഫോടനം ഉണ്ടായത്. റെയില്‍വെ സ്‌റ്റേഷനിലെ കക്കൂസില്‍ സ്ഥാപിച്ച രണ്ട് നാടന്‍ ബോംബുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ആദ്യ സ്‌ഫോടനത്തിന് ശേഷം ആറ് തുടര്‍ സ്‌ഫോടനങ്ങളും ഉണ്ടായി. മോഡിയുടെ റാലി നടക്കാനിരുന്ന ഗാന്ധി മൈതാനത്തിന് സമീപത്തായി അഞ്ച് സ്‌ഫോടനങ്ങളുണ്ടായി.

പാറ്റ്‌നയില്‍ മോഡി പങ്കെടുക്കാനിരുന്ന റാലിക്ക് തൊട്ട്മുമ്പ് സ്‌ഫോടന പരമ്പര; ഒരാള്‍ മരിച്ചു

അതേസമയം സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചതായും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്. ഇതിനിടയില്‍ റാലിയില്‍ പങ്കെടുക്കുന്നതിനായി നരേന്ദ്രമോഡി പാറ്റ്‌നയിലെത്തി. റാലിയില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്ന് ബി.ജെ.പി കേന്ദ്രങ്ങള്‍ പറഞ്ഞു.

സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്നും ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് സ്‌ഫോടനവുമായി ബന്ധമുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്. സംഭവം അന്വേഷിക്കാന്‍ ഏഴംഗ എന്‍.ഐ.എ സംഘം പാറ്റ്‌നയിലേക്ക് തിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Also Read: 
മംഗലാപുരത്ത് വീണ്ടും സ്വര്‍ണവേട്ട; 57 പവന്‍ സ്വര്‍ണവുമായി കാസർകോട് സ്വദേശി അറസ്റ്റില്‍

SUMMARY: Patna: Narendra Modi arrived on stage minutes after a series of low-intensity blasts took place in Patna, where the Bihar BJP is holding what it bills as the biggest rally ever in the state. One person has died and 20 have been confirmed injured so far. (Caught on camera: bomb explodes at Modi's rally venue in Patna).

Keywords : Patna, Bomb Blast, Killed, Narendra Modi, National, Rally, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia