ഉപയോഗിക്കാന്‍ നല്‍കിയ കാറ് വ്യാജരേഖയുണ്ടാക്കി സ്വന്തം പേരിലാക്കി; സുനില്‍ ഗോപിക്കെതിരെ പുതിയ പരാതികൂടി
Mar 21, 2022, 18:22 IST
കോയമ്പത്തൂര്‍: (www.kvartha.com 21.03.2022) ഉപയോഗിക്കാന്‍ നല്‍കിയ കാറ് വ്യാജരേഖയുണ്ടാക്കി സ്വന്തം പേരിലാക്കി ഭൂമി തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സുനില്‍ ഗോപിക്കെതിരെ പുതിയ പരാതി കൂടി. ഗിരിധര്‍ എന്നയാള് തന്നെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്. സുനില്‍ ഗോപിയുടെ കൂട്ടുപ്രതികള്‍ 26 ലക്ഷം പൊലീസിന്റെ സാന്നിധ്യത്തില്‍ മടക്കി നല്‍കിയെന്നും ഗിരിധര്‍ പറഞ്ഞു.
നടനും എം പിയുമായ സുരേഷ് ഗോപിയുടെ പേര് പറഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ സഹോദരന്‍ സുനില്‍ ഗോപി ഇപ്പോള്‍ അറസ്റ്റിലാണ്. കോടതി വില്‍പന അസാധുവാക്കിയ ഭൂമിയാണെന്ന വിവരം മറച്ചുവച്ച് ഭൂമി വില്‍ക്കാന്‍ ശ്രമിക്കുകയും നല്‍കിയ അഡ്വാന്‍സ് തുക തിരിച്ച് നല്‍കാതിരിക്കുകയും ചെയ്തുവെന്ന് കാട്ടി ഗിരിധര്‍ എന്നയാളുടെ തന്നെ പരാതിയിലാണ് സുനില്‍ ഗോപിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കേസില്‍ കോയമ്പത്തൂരിലെ ജില്ലാ ക്രൈംബ്രാഞ്ച് പൊലീസാണ് സുനില്‍ ഗോപിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
അതേസമയം സുനില്‍ ഗോപി കൂടുതല്‍ തുക ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. ഭൂമി ഇടപാടിലൂടെ തട്ടിയെടുത്ത 97 ലക്ഷം കൂടാതെ ഒരു കോടി കൂടി ആവശ്യപ്പെട്ടു എന്നാണ് പരാതി. സുരേഷ് ഗോപിയുടെ സഹോദരന്‍ എന്നു പരിചയപ്പെടുത്തിയാണ് സ്ഥലം വില്‍പനയ്ക്ക് എത്തിയതെന്നും പരാതിക്കാരിലൊരാളായ രാജന്‍ പറഞ്ഞു.
കഴിഞ്ഞ കൊല്ലം നവംബറിലാണ് ഇടപാട് നടന്നത്. ഈ ഭൂമി മറ്റൊരാളുടെ പേരിലാണെന്ന വിവരം മറച്ചു വച്ചാണ് കോയമ്പത്തൂരിലെ ഗ്രീന്‍സ് പ്രോപര്‍ടി ഡവലപേഴ്‌സില്‍ നിന്ന് 97 ലക്ഷം രൂപ സുനില്‍ ഗോപി കൈപറ്റിയത്. 72 ലക്ഷം രൂപ സുനിലിന്റെ അകൗണ്ടിലേക്കും 25 ലക്ഷം രണ്ട് സുഹൃത്തുക്കളുടെ അകൗണ്ടിലേക്കുമാണ് കൈമാറിയത്. ഒരു കോടി രൂപ കൂടി ആവശ്യപ്പെട്ടതോടെ റിയല്‍ എസ്റ്റേറ്റ് കംപനി തട്ടിപ്പ് തിരിച്ചറിയുകയായിരുന്നു.
സുരേഷ് ഗോപിയുടെ സഹോദരനെന്ന് പരിചയപ്പെടുത്തിയാണ് ഇടപാടിനെത്തിയത്. സുനില്‍ അറസ്റ്റിലായതിന് പിന്നാലെ 25 ലക്ഷം കൈപറ്റിയ റീനയും ഭര്‍ത്താവ് ശിവദാസും പണം മടക്കി നല്‍കാന്‍ സന്നദ്ധത അറിയിച്ചതായി റിയല്‍ എസ്റ്റേറ്റ് കംപനി അറിയിച്ചു. ഇക്കാര്യത്തില്‍ പൊലീസ് മധ്യസ്ഥതയില്‍ കോയമ്പത്തൂരില്‍ ചര്‍ച നടക്കുകയാണ്.
Keywords: One more case against Sunil Gopi, News, Cheating, Police, Arrested, Complaint, Remanded, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.