കര്‍ണാടകയില്‍ ഒരു കൊവിഡ് മരണം കൂടി; മരിച്ചവരുടെ എണ്ണം 2 ആയി, ഇതോടെ രാജ്യത്ത് കൊവിഡ് മരണം 13 ആയി ഉയര്‍ന്നു
Mar 25, 2020, 17:05 IST
ബംഗളൂരു: (www.kvartha.com 25.03.2020) കര്‍ണാടകയില്‍ ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 13 ആയി. ചിക്കബെല്ലാപുര്‍ ജില്ലയിലെ ഗൗരിവിധനൂര്‍ സ്വദേശിയായ 75 കാരനാണ് മരിച്ചത്. മക്കയില്‍ നിന്ന് വന്ന ശേഷം ബംഗളൂരുവില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. കര്‍ണാടക ആരോഗ്യമന്ത്രി ശ്രീരാമലു ആണ് ഇദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് ഹൃദ്രോഗവും പ്രമേഹവും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തുവിട്ട കൊവിഡ് ബാധിതകരുടെ പട്ടികയില്‍ ഇദ്ദേഹത്തിന്റെ പേര് ഉണ്ടായിരുന്നു. എന്നാല്‍ മരണപ്പെട്ടയാളുടെ പേര് വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. മൂന്ന് ദിവസം മുമ്പാണ് ഇവരുടെ രക്തം പരിശോധനക്കയച്ചത്. ഇവരുടെ വീടുകളിലുള്ള മുഴുവന്‍ പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ടൈന്നും ചിലര്‍ ആശുപത്രിയിലും ചിലര്‍ വീടുകളിലും നിരീക്ഷണത്തില്‍ തുടരുകയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
കൊവിഡ് ബാധിച്ച് കര്‍ണാടകയില്‍ മരിക്കുന്ന രണ്ടാമത്തെ വ്യക്തിയാണ് ഇദ്ദേഹം. നേരത്തെ കല്‍ബുര്‍ഗിയിലായിരുന്നു ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ സൗദിയില്‍ നിന്ന് തിരിച്ചെത്തിയ കല്‍ബുറഗി സ്വദേശിയായ 76 കാരനായിരുന്നു മരണപ്പെട്ടത്.
Keywords: Bangalore, News, National, Death, COVID19, Treatment, hospital, Health Minister, Karnataka, Report, Coronavirus, One more covid 19 death in Karnataka
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.