'ലോകത്ത് അമ്മയുടെ ഗര്‍ഭപാത്രവും സെമിതേരിയും മാത്രമാണ് സുരക്ഷിതമായ സ്ഥലം'; കുറിപ്പെഴുതിവച്ചതിന് പിന്നാലെ 11-ാം ക്ലാസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി
Dec 20, 2021, 17:37 IST
ചെന്നൈ: (www.kvartha.com 20.12.2021) കുറിപ്പെഴുതിവച്ചതിന് പിന്നാലെ 11-ാം ക്ലാസുകാരിയെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട്ടില്‍ ലൈംഗികാക്രമണം നേരിട്ട പെണ്‍കുട്ടിയാണ് മരിച്ചത്. ചെന്നൈ മങ്കാട് ശനിയാഴ്ചയാണ് വീട്ടുകാരെയും സഹപാഠികളെയും ഞെട്ടിപ്പിച്ച സംഭവം.
പെണ്‍കുട്ടി നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ചും മാനസിക വിഷമത്തെക്കുറിച്ചും മുറിയില്‍നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പില്‍ വിവരിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സമൂഹത്തില്‍ പെണ്‍കുട്ടികളെ എങ്ങനെ ബഹുമാനിക്കണമെന്ന് ആണ്‍മക്കളെ പഠിപ്പിക്കണമെന്ന് മാതാപിതാക്കളോട് അഭ്യര്‍ഥിച്ചുകൊണ്ടാണ് കത്തിന്റെ തുടക്കം.
'പെണ്‍കുട്ടികളെ എങ്ങനെ ബഹുമാനിക്കണമെന്ന് മാതാപിതാക്കള്‍ ആണ്‍മക്കളെ പഠിപ്പിക്കണം. ബന്ധുക്കളെയോ അധ്യാപകരെയോ വിശ്വസിക്കരുത്. അമ്മയുടെ ഗര്‍ഭപാത്രവും സെമിതേരിയും മാത്രമാണ് സുരക്ഷിതമായ സ്ഥലം' -കുറിപ്പില്‍ പറയുന്നു.
രാത്രിയിലെ പേടിസ്വപ്നങ്ങളെക്കുറിച്ചും ഉറക്കമില്ലായ്മയെക്കുറിച്ചും മാനസിക വിഷമത്തെ തുടര്‍ന്ന് പഠിക്കാന്‍ സാധിച്ചിരുന്നില്ലെന്നും പെണ്‍കുട്ടിയുടെ കത്തില്‍ പറയുന്നു. കുട്ടി നേരത്തേ പഠിച്ചിരുന്ന സ്‌കൂളില്‍ ആരോ സ്ഥിരമായി ശല്യപ്പെടുത്തിയിരുന്നതായി കുടുംബം പറഞ്ഞു. എന്നാല്‍ സ്‌കൂള്‍ മാറിയതിന് ശേഷവും അയാള്‍ പെണ്‍കുട്ടിയെ നിരന്തരം ഉപദ്രവിക്കുകയായിരുന്നുവെന്നാണ് വിവരം. കേസ് അന്വേഷിക്കാന്‍ നാലംഗ സംഘത്തെ നിയോഗിച്ചതായി പൊലീസ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.