Sanatan Dharma | സനാതന ധര്‍മത്തിന് മാത്രമേ ലോകത്ത് സമാധാനം ഉറപ്പ് നല്‍കാനാകൂ; ജനം പല രാജ്യങ്ങളില്‍ നിന്നും ഓടിരക്ഷപ്പെടുന്നു, ഇന്‍ഡ്യ മാത്രമാണ് ഏക പ്രതീക്ഷയെന്നും യോഗി ആദിത്യനാഥ്
Oct 13, 2023, 15:24 IST
ലക്‌നൗ: (KVARTHA) സനാതന ധര്‍മത്തിനു മാത്രമേ ലോകത്ത് സമാധാനം ഉറപ്പ് നല്‍കാനാകൂ എന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സനാതന ധര്‍മയുടെ ഋഷിമാര്‍ ഏതു പ്രശ്‌നത്തെയും നേരിടുമെന്നും പൊതുപ്രവര്‍ത്തനത്തില്‍നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ സാധിക്കില്ലെന്നും യോഗി പറഞ്ഞു. റോഹ്തകിലെ ബാബ മസ്ത്‌നാഥ് മഠിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യോഗി.
രാമ ക്ഷേത്രത്തിനായുള്ള പ്രക്ഷോഭത്തിലുള്‍പെടെ ഋഷിമാര്‍ വലിയ പങ്കു വഹിച്ചുവെന്നും യോഗി പറഞ്ഞു. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഋഷിമാര്‍ എത്തിയിട്ടുണ്ട്. ഇവിടെ ജാതിയുടെയോ മതത്തിന്റെയോ വേര്‍തിരിവ് ഇല്ലെന്നും എല്ലാ വിഭാഗം ആരാധനകളും പാരമ്പര്യങ്ങളും വിശ്വാസങ്ങളും സനാതന ധര്‍മത്തിന്റെ അന്തഃസ്സത്ത മനസ്സിലാക്കാനാണ് ശ്രമിക്കുന്നത് എന്നും യോഗി പറഞ്ഞു.
യോഗിയുടെ വാക്കുകള്‍:
അഫ്ഗാനിസ്താന്‍, യുക്രൈന്‍, ഗാസ എന്നിവിടങ്ങളില്‍നിന്നെല്ലാം ജനം ഓടി രക്ഷപ്പെടുകയാണ്. എല്ലാ രാജ്യത്തെയും ദുരിതത്തിലായ മനുഷ്യര്‍ ഇന്‍ഡ്യയിലേക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയിലേക്കുമാണ് ഉറ്റുനോക്കുന്നത്. ഇന്‍ഡ്യ മാത്രമാണ് ഏക പ്രതീക്ഷയെന്ന് അവര്‍ വിശ്വസിക്കുന്നു. ഇന്‍ഡ്യയിലെ 140 കോടി ജനം ഒന്നിച്ച് ഒറ്റ ശക്തിയായി മാറുകയാണ്.
രാമ ക്ഷേത്രത്തിനായുള്ള പ്രക്ഷോഭത്തിലുള്‍പെടെ ഋഷിമാര്‍ വലിയ പങ്കു വഹിച്ചു. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഋഷിമാര്‍ എത്തിയിട്ടുണ്ട്. ഇവിടെ ജാതിയുടെയോ മതത്തിന്റെയോ വേര്‍തിരിവ് ഇല്ല. എല്ലാ വിഭാഗം ആരാധനകളും പാരമ്പര്യങ്ങളും വിശ്വാസങ്ങളും സനാതന ധര്‍മത്തിന്റെ അന്തഃസ്സത്ത മനസ്സിലാക്കാനാണ് ശ്രമിക്കുന്നത് എന്നും യോഗി പറഞ്ഞു.
സനാതന ധര്‍മം തുടച്ചു നീക്കപ്പെടേണ്ടതാണെന്ന് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ നേരത്തെ പറഞ്ഞത് വലിയ വിവാദങ്ങള്‍ക്ക് വഴിതുറന്നിരുന്നു. ഇതിനെതിരെ ബിജെപി ശക്തമായി രംഗത്തെത്തുകയും ചെയ്തു. മുന്‍പും സനാതന ധര്‍മത്തെ പുകഴ്ത്തി യോഗി പ്രസ്താവന നടത്തിയിരുന്നു.

Keywords: Only Sanatan Dharma guarantees peace in world: UP CM Yogi Adityanath, Lucknow, News, Religion, Politics, Sanatan Dharma, UP CM, Yogi Adityanath, Peace, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.