Controversy | 'ഇൻഡ്യയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവർ ഭാരത് മാതാ കീ ജയ് എന്ന് വിളിക്കണം'; കേന്ദ്ര മന്ത്രി

 


ഹൈദരാബാദ്: (KVARTHA) ഇൻഡ്യയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവർ ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കണമെന്നും ഇൻഡ്യയിൽ നിന്നുകൊണ്ട് ‘ഭാരത് മാതാ കീ ജയ്’ വിളിക്കില്ലെന്ന് പറയുന്നവർ നരകത്തിലേക്ക് പോകുമെന്നും കേന്ദ്ര കൃഷി സഹമന്ത്രി കൈലാഷ് ചൗധരി. ഹൈദരാബാദിൽ ബിജെപി സംഘടിപ്പിച്ച കർഷക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Controversy | 'ഇൻഡ്യയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവർ ഭാരത് മാതാ കീ ജയ് എന്ന് വിളിക്കണം'; കേന്ദ്ര മന്ത്രി

ഇൻഡ്യയിൽ ജീവിക്കുമ്പോൾ പാകിസ്താൻ സിന്ദാബാദ് എന്ന് പറയാൻ പാടില്ലല്ലോ. വന്ദേ ഭാരതം, ഭാരത് മാതാ കീ ജയ് എന്നിവ പറയുന്നവർക്കേ ഇൻഡ്യയിൽ സ്ഥാനമുള്ളൂ. ഹിന്ദുസ്ഥാനിൽ വിശ്വസിക്കാതെ പാകിസ്താനിൽ വിശ്വസിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവർ പാകിസ്താനിലേക്ക് പോകട്ടെയെന്നും രാജ്യത്തിന് അത്തരക്കാരെ ആവശ്യമില്ലെന്നും ചൗധരി കൂട്ടിച്ചേർത്തു.

ഹൈദരാബാദിലെ ജനപ്രതിനിധികൾ ഉപയോഗിക്കുന്ന ഭാഷയെ പരാമർശിച്ച അദ്ദേഹം അത്തരക്കാരെ ഒരു പാഠം പഠിപ്പിക്കണമെന്നും ദേശീയ ചിന്താഗതിയുള്ള ഒരു സർകാർ സംസ്ഥാനത്ത് രൂപീകരിക്കപ്പെടണമെന്നും പറഞ്ഞു. ആന്ധ്രാപ്രദേശിനും തെലങ്കാനയ്ക്കും ഇടയിൽ നദീജലം വിഭജിക്കുന്നത് നിയന്ത്രിക്കുന്ന കൃഷ്ണ ജല തർക ട്രിബ്യൂണലിന്റെ ടേംസ് ഓഫ് റഫറൻസ് കേന്ദ്ര മന്ത്രിസഭ അടുത്തിടെ അംഗീകരിച്ച സാഹചര്യത്തിലാണ് കർഷക കൺവെൻഷൻ ബിജെപി സംഘടിപ്പിച്ചത്.

Keywords: News, Malayalam News, National News, Union Minister, Controversy, Only those who say ‘Bharat Mata ki Jai’ have a place in India: Union Minister.

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia