Rahul Gandhi | തന്റെ വാക്കുകള്‍ കുറിച്ചുവച്ചോളൂ, കോണ്‍ഗ്രസിനെ വിലകുറച്ച് കാണരുത്, ബിജെപിയെ അധികാരത്തില്‍നിന്ന് താഴെയിറക്കും; ചൈന യുദ്ധത്തിനാണ് തയാറെടുക്കുന്നത്, നുഴഞ്ഞുകയറ്റത്തിനല്ലെന്നും രാഹുല്‍ ഗാന്ധി
Dec 16, 2022, 18:10 IST
ജയ്പുര്‍: (www.kvartha.com) ബിജെപിയെ അധികാരത്തില്‍നിന്നു താഴെയിറക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാര്‍ത്താസമ്മേളനത്തിലാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്.
രാഹുലിന്റെ വാക്കുകള്‍:
രാജസ്താനിലെ കോണ്‍ഗ്രസ് പാര്‍ടിയിലെ തര്‍ക്കത്തെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ രാഹുലിന്റെ മറുപടി ഇങ്ങനെ:
ഞങ്ങളുടെ പാര്‍ടിക്കുള്ളില്‍ ആശയക്കുഴപ്പമില്ല. ചിലപ്പോഴൊക്കെ ഇത്തരം കാര്യങ്ങള്‍ സംഭവിക്കാറുണ്ട്. അത് പ്രശ്‌നമൊന്നുമല്ല. ചൈന യുദ്ധത്തിനാണു തയാറെടുക്കുന്നത്, നുഴഞ്ഞുകയറ്റത്തിനല്ല. ലഡാകിലും അരുണാചലിലും അവര്‍ ആക്രമണത്തിന് തയാറെടുക്കുകയാണ്.
എന്നാല്‍ ഇന്‍ഡ്യന്‍ സര്‍കാര്‍ ഉറങ്ങുകയാണ്. ഇക്കാര്യം നമ്മുടെ സര്‍കാര്‍ അംഗീകരിക്കുന്നില്ല. ചൈന നമ്മുടെ ഭൂമി പിടിച്ചെടുക്കുന്നു, സൈനികരെ ആക്രമിക്കുന്നു. ചൈനയുടെ ഭീഷണി വ്യക്തമാണ്. അതിനുള്ള തന്ത്രങ്ങള്‍ സര്‍കാര്‍ ആവിഷ്‌കരിക്കുന്നില്ല എന്നും രാഹുല്‍ പറഞ്ഞു.
Keywords: Open to dissent to an extent, not fascist party: Rahul Gandhi in Rajasthan, Jaipur, News, Politics, Rahul Gandhi, Criticism, Press meet, BJP, National, Congress.
രാഹുലിന്റെ വാക്കുകള്‍:
തന്റെ വാക്കുകള്‍ കുറിച്ചുവച്ചോളൂ, കോണ്‍ഗ്രസിനെ വിലകുറച്ച് കാണരുത്. കോണ്‍ഗ്രസ് കാര്യക്ഷമമല്ലെന്ന് വരുത്താന്‍ ബിജെപിക്കൊപ്പം മാധ്യമങ്ങളും ശ്രമിച്ചു. തന്നെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമുണ്ടായി. കോണ്‍ഗ്രസ് ഒരു പ്രത്യയശാസ്ത്ര പാര്‍ടിയാണ്, ഫാഷിസത്തിനെതിരെ ഉറച്ചുനില്‍ക്കുന്നു.
രാജസ്താനിലെ കോണ്‍ഗ്രസ് പാര്‍ടിയിലെ തര്‍ക്കത്തെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ രാഹുലിന്റെ മറുപടി ഇങ്ങനെ:
ഞങ്ങളുടെ പാര്‍ടിക്കുള്ളില്‍ ആശയക്കുഴപ്പമില്ല. ചിലപ്പോഴൊക്കെ ഇത്തരം കാര്യങ്ങള്‍ സംഭവിക്കാറുണ്ട്. അത് പ്രശ്‌നമൊന്നുമല്ല. ചൈന യുദ്ധത്തിനാണു തയാറെടുക്കുന്നത്, നുഴഞ്ഞുകയറ്റത്തിനല്ല. ലഡാകിലും അരുണാചലിലും അവര്‍ ആക്രമണത്തിന് തയാറെടുക്കുകയാണ്.
എന്നാല്‍ ഇന്‍ഡ്യന്‍ സര്‍കാര്‍ ഉറങ്ങുകയാണ്. ഇക്കാര്യം നമ്മുടെ സര്‍കാര്‍ അംഗീകരിക്കുന്നില്ല. ചൈന നമ്മുടെ ഭൂമി പിടിച്ചെടുക്കുന്നു, സൈനികരെ ആക്രമിക്കുന്നു. ചൈനയുടെ ഭീഷണി വ്യക്തമാണ്. അതിനുള്ള തന്ത്രങ്ങള്‍ സര്‍കാര്‍ ആവിഷ്‌കരിക്കുന്നില്ല എന്നും രാഹുല്‍ പറഞ്ഞു.
Keywords: Open to dissent to an extent, not fascist party: Rahul Gandhi in Rajasthan, Jaipur, News, Politics, Rahul Gandhi, Criticism, Press meet, BJP, National, Congress.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.