Operation Ajay | ഓപറേഷന്‍ അജയ്: ഇസ്രാഈലില്‍ നിന്ന് ഇന്‍ഡ്യക്കാരെ ഒഴിപ്പിക്കാനുള്ള ദൗത്യവുമായി കേന്ദ്ര സര്‍കാര്‍

 


ന്യൂഡല്‍ഹി: (KVARTHA) ഇസ്രാഈല്‍ - ഫലസ്തീന്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഇസ്രാഈലില്‍ നിന്ന് ഇന്‍ഡ്യക്കാരെ ഒഴിപ്പിക്കാന്‍ 'ഓപറേഷന്‍ അജയ്' എന്ന ദൗത്യവുമായി കേന്ദ്ര സര്‍കാര്‍. ഓപറേഷന്‍ അജയ്‌യിലൂടെ ഇസ്രാഈലില്‍ നിന്നും പ്രത്യേക വിമാനത്തില്‍ ഇന്‍ഡ്യക്കാരെ തിരികെ എത്തിക്കും.

കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറാണ് വിവരം എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ (ട്വിറ്റര്‍) അറിയിച്ചത്. 'പ്രത്യേക ചാര്‍ടര്‍ ഫ്ലൈറ്റുകളും മറ്റ് ക്രമീകരണങ്ങളും ഏര്‍പെടുത്തിയിട്ടുണ്ട്. വിദേശത്തുള്ള പൗരന്മാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും പൂര്‍ണമായും പ്രതിജ്ഞബദ്ധമാണ്'- എസ് ജയ്ശങ്കര്‍ എക്സില്‍ കുറിച്ചു.

മടങ്ങാന്‍ രെജിസ്റ്റര്‍ ചെയ്തവരുടെ പട്ടിക തയ്യാറെന്നും അവരെ വ്യാഴാഴ്ച (12.10.2023) ഇന്‍ഡ്യയിലേക്കുള്ള ആദ്യ പ്രത്യേക വിമാനത്തില്‍ എത്തിക്കുമെന്നും എംബസി അറിയിച്ചു. രാജ്യത്തേക്ക് മടങ്ങിവരാന്‍ ഇന്‍ഡ്യന്‍ എംബസി വഴി രജിസ്റ്റര്‍ ചെയ്തവരെ ഘട്ടംഘട്ടമായി തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം. ആദ്യം രെജിസ്റ്റര്‍ ചെയ്തവരെ രക്ഷാദൗത്യം സംബന്ധിച്ച കാര്യങ്ങള്‍ ഇന്‍ഡ്യന്‍ എംബസി അറിയിച്ചു. 18000 ഇന്‍ഡ്യക്കാരാണ് ഇസ്രാഈലില്‍ കഴിയുന്നത്.

അതേസമയം, ഇസ്രാഈല്‍ യുദ്ധഭൂമിയില്‍ കുടുങ്ങിയ മലയാളി തീര്‍ഥാടകരുടെ ആദ്യ സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തിരിച്ചെത്തി. ആലുവയില്‍ നിന്നുള്ള 48 അംഗ സംഘം വ്യാഴാഴ്ച പുലര്‍ചെ മൂന്നരയോടെയാണ് വിമാനമിറങ്ങിയത്.

Operation Ajay | ഓപറേഷന്‍ അജയ്: ഇസ്രാഈലില്‍ നിന്ന് ഇന്‍ഡ്യക്കാരെ ഒഴിപ്പിക്കാനുള്ള ദൗത്യവുമായി കേന്ദ്ര സര്‍കാര്‍

 
Keywords: News, National, National-News, Malayalam-News, National News, New Delhi News, Operation Ajay, External Affairs Minister, S Jaishankar, Evacuate, Indian Nationals, Israel, ‘Operation Ajay’ set to evacuate Indian nationals from Israel.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia