ഹിജാബ് വിഷയത്തിൽ കേന്ദ്ര സർകാർ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷം; എട്ട് പാർടികളുടെ എംപിമാർ ലോക്സഭയിൽ നിന്ന് ഇറങ്ങിപ്പോയി
Feb 8, 2022, 20:33 IST
ന്യൂഡെൽഹി: (www.kvartha.com 08.02.2021) കർണാടകയിലെ ഹിജാബ് പ്രശ്നത്തെ ചൊല്ലി കോൺഗ്രസ്, ഡിഎംകെ, സിപിഎം, സിപിഐ, വിസികെ, എംഡിഎംകെ, മുസ്ലീം ലീഗ്, ജെഎംഎം എന്നീ എട്ട് പ്രതിപക്ഷ പാർടികളുടെ എംപിമാർ ലോക്സഭയിൽ നിന്ന് ഇറങ്ങിപ്പോയി. വിഷയത്തിൽ കേന്ദ്ര സർകാർ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയാണ് ഇക്കാര്യം ഉന്നയിച്ചത്.
ഹിജാബ് ധരിച്ചതിന്റെ പേരിൽ മുസ്ലീം പെൺകുട്ടികൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'ഹിന്ദുക്കൾ നെറ്റിയിൽ തിലകം ധരിക്കുന്നു. മുസ്ലീം സ്ത്രീകൾ ഹിജാബ് ധരിക്കുന്നു. ഹിജാബ് ധരിക്കുന്നത് കുറ്റകരമല്ല. ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നു' - ചൗധരി പറഞ്ഞു.
കർണാടകയിൽ നിന്നുള്ള ബിജെപി എംപി ശിവകുമാർ ഉദസി, ചൗധരിയെ എതിർത്തു, ക്രമസമാധാനത്തിന് മുൻഗണന നൽകണമെന്ന് പറയുന്ന നിരവധി കോടതി ഉത്തരവുകൾ ഉണ്ടെങ്കിലും കോൺഗ്രസ് അനാവശ്യമായ ഇടപെടൽ നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് സംസ്ഥാന വിഷയമാണെന്നും കർണാടക സർകാർ ഇത് സംബന്ധിച്ച് ചട്ടം പുറപ്പെടുവിച്ചിട്ടുണ്ടെന്നും കീഴ്‌വഴക്കമാണെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ സ്പീകെർ ഓം ബിർള ബജറ്റിനെക്കുറിച്ചുള്ള പൊതു ചർചയുമായി മുന്നോട്ട് പോയതോടെ, ഹിജാബ് കാര്യത്തിൽ സർകാരിന്റെ പ്രസ്താവനയാണ് തങ്ങൾ ആവശ്യപ്പെടുന്നത് എന്ന് പറഞ്ഞ് ചൗധരി വാക്കൗട് പ്രഖ്യാപിച്ചു.
വിഷയം അടിയന്തരമായി ചർച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംപി ഹൈബി ഈഡനും സഭയിൽ അടിയന്തര പ്രമേയ നോടീസ് നൽകിയെങ്കിലും അനുവദിച്ചില്ല. കർണാടകയിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹിജാബ് ധരിക്കുന്നതിൽ നിന്ന് വിദ്യാർത്ഥികളെ വിലക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് ഈഡൻ പറഞ്ഞു. 'ഹിജാബ് ധരിക്കുന്നത് വിദ്യാർത്ഥികളുടെ മൗലികാവകാശമാണ്. ഭരണഘടനയുടെ 25-ാം അനുച്ഛേദം കർണാടക സർകാർ ലംഘിക്കുന്നത് അവരുടെ അനാസ്ഥയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലീം സമുദായത്തിലെ സഹോദരിമാർക്ക് നേരെ രാജ്യത്ത് ഒരുതരം സദാചാര പൊലീസിംഗ് നടക്കുന്നുണ്ടെന്നും ഇത് സമൂഹത്തിൽ വലിയ വിള്ളൽ സൃഷ്ടിക്കുകയാണെന്നും ചൗധരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Keywords: News, National, New Delhi, Karnataka, Top-Headlines, MPs, Lok Sabha, Central Government, Controversy, Congress, CPM, CPI, Muslim-League, Court, Hijab, Opposition MPs walk out of Lok Sabha over hijab row.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.